
ചെങ്ങന്നൂര്‍▪️ അമ്മമലയാളം ചെങ്ങന്നൂര്‍ സാംസ്‌കാരിക സമിതി വാര്‍ഷികവും മൂന്നാമത് ചെങ്ങന്നൂരാതി, അമ്മ മലയാളം പുരസ്‌കാര വിതരണവും നടത്തി.
ചെങ്ങന്നൂരാതി പുരസ്‌കാരം നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിനും, അമ്മമലയാളം പുരസ്‌കാരം തബല വിശാരദ് ബി. അജീഷ് കുമാറിനും മന്ത്രി സജി ചെറിയാന്‍ നല്‍കി.
യോഗത്തില്‍ അമ്മമലയാളം സാംസ്‌കാരിക സമിതി പ്രസിഡന്റ് അഡ്വ. ജെ. അജയന്‍ അധ്യക്ഷനായി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
സമിതി സെക്രട്ടറി കവി ജി. നിശികാന്ത്, ട്രഷറര്‍ സി. പ്രവീണ്‍ ലാല്‍,
ജോയിന്റ് സെക്രട്ടറി ലക്ഷ്മി രാജേന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം അഡ്വ. ദിവ്യ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാനര്‍ജി കനല്‍ ബാന്‍ഡിന്റെ നാടന്‍ പാട്ടുകളും നടന്നു.
പുതിയ ഭാരവാഹികള്‍
ബി. ഷാജ്‌ലാല്‍ (പ്രസിഡന്റ്),
ജി. കൃഷ്ണകുമാര്‍ (വൈസ് പ്രസിഡന്റ്)
ലക്ഷ്മി രാജേന്ദ്രന്‍ ( സെക്രട്ടറി),
സി. പ്രവീണ്‍ ലാല്‍ (ജോയിന്റ് സെക്രട്ടറി)
അഡ്വ. ദിവ്യ ഉണ്ണികൃഷ്ണന്‍ (ട്രഷറാര്‍)