
ചെങ്ങന്നൂര്‍▪️ അമ്മമലയാളം ചെങ്ങന്നൂര്‍ സാംസ്‌കാരിക സമിതിയുടെ 3ാമത് വാര്‍ഷികവും ചെങ്ങന്നൂരാതി പുരസ്‌കാര സന്ധ്യയും ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ 17ന് നടക്കും.
17ന് വൈകിട്ട് 5 മണി മുതല്‍ ബാനര്‍ജി കനല്‍ ബാന്‍ഡിന്റെ നാടന്‍ പാട്ട്. രാത്രി 7ന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ചെങ്ങന്നൂരാതി പുരസ്‌കാരം നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിനും അമ്മമലയാളം പുരസ്‌കാരം തബലിസ്റ്റ് ബി. അജീഷ് കുമാറിനും നല്‍കും.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച ആളുകളെ ആദരിക്കുവാന്‍ ഏര്‍പ്പെടുത്തിയതാണ് 11,111 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ ചെങ്ങന്നൂരാതി പുരസ്‌കാരം.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് അമ്മമലയാളം പുരസ്‌കാരം.
കഴിഞ്ഞ 35 വര്‍ഷക്കാലത്തിലധിമായി പ്രൊഫഷണല്‍ തബലിസ്റ്റായി പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ബി. അജീഷ് കുമാറാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
തബലയിലെ ഏറ്റവും ഉയര്‍ന്ന കോഴ്‌സുകളിലൊന്നായ തബല വിശാരദ് (8 വര്‍ഷ കോഴ്‌സ്) വിജയിച്ച കേരളത്തിലെ ചുരുക്കം തബലിസ്റ്റുകളിലൊരാളായ അജീഷ്‌കുമാര്‍ കേരളത്തിലെ പ്രമുഖരായ നിരവധി ഗായകര്‍ക്കൊപ്പവും ഗാനമേള ട്രൂപ്പുകള്‍ക്കൊപ്പവും തബല വായിച്ചു പ്രതിഭ തെളിയിച്ച ആളാണ്. തബല വാദനത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശംകൊണ്ടാണ് വൈദ്യുതി വകുപ്പിലെ ജോലിയോടൊപ്പം തബലയേയും ഹൃദയത്തോട് ചേര്‍ത്തുവച്ചത്.