▶️എന്റെ കേരളത്തില്‍ നിക്കിയാണ് താരം

0 second read
0
501

ആലപ്പുഴ▪️ മെക്‌സിക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇഗ്വാന നിക്കിയാണ് എന്റെ കേരളത്തില്‍ താരം.

ആലപ്പുഴ ബീച്ചില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെ പ്രധാന ആകര്‍ഷണവും നിക്കി.

ആരോടും സൗഹൃദ മനോഭാവമുള്ള ഈ കുട്ടി നിക്കിയ്ക്ക് അഞ്ച് വയസാണ് പ്രായം. നിക്കിയെ കൂടാതെ റിയോ എന്ന ആഫ്രിക്കന്‍ മക്കാവോയുമുണ്ട്. ഇവര്‍ക്ക് പുറമേ, സ്റ്റാര്‍ ഫിഞ്ച്, ഗോള്‍ഡിയന്‍ ഫിഞ്ച്, ഗ്രേ പാരറ്റ്, ഹെഡ്ജ് ഹോഗ്, ലവ് ബേര്‍ഡ്‌സ് തുടങ്ങി നിരവധി അതിഥികളും മേളയിലെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു.

കുട്ടികളും മുതിര്‍ന്നവരും ഇവയെ കാണുന്നതിനും മനസിലാക്കുന്നതിനും വളരെ ആവേശത്തോടെയും കൗതുകത്തോടെയും ആണ് സ്റ്റാളില്‍ എത്തുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു പ്രത്യേക സ്റ്റാളും മേളയിലുണ്ട്.

Load More Related Articles
Load More By News Desk
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️വേണുഗോപാലാന്‍ നായര്‍ക്ക് സ്‌നേഹവീടൊരുക്കി കരുണ

ചെങ്ങന്നൂര്‍▪️ ആലാ അത്തലക്കടവ് ആതിര ഭവനത്തില്‍ ബി. വേണുഗോപാലാന്‍ നായര്‍ക്ക് കരുണ പെയിന്‍ ആ…