
മാന്നാര്‍▪️ കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്റെ നേതൃത്വത്തില്‍ മാന്നാര്‍ സബ് ട്രഷറിയില്‍ പുതിയതായി നടത്തിയ നിര്‍മ്മിതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.
നോട്ടെണ്ണല്‍ യന്ത്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റ്റി.വി രത്‌നകുമാരി നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കാതറിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറി ഓഫീസര്‍ കെ.ഒ വിജികുമാരി മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് മെമ്പര്‍ ശാന്തിനി ബാലകൃഷ്ണന്‍ ട്രഷറി ഓഫീസര്‍ രമേശ് കുമാര്‍, പി.എന്‍ ശെല്‍വരാജന്‍, ജി. ഹരികുമാര്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, യൂണിയന്‍ പ്രസിഡണ്ട് എ. ഗോപകുമാര്‍, സെക്രട്ടറി പി. രഘുനാഥന്‍, വൈസ് പ്രസിഡണ്ട് എം.പി സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ട്രഷറിയില്‍ ചെയ്തിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍. മുന്‍പ് കസേരകള്‍, ടോക്കണ്‍ മെഷീനും ഡിസ്‌പ്ലേയും, ശുദ്ധജലം ലഭ്യമാക്കുവാന്‍ യന്ത്രം സ്ഥാപിച്ചു.
1,50,000 രൂപ ചിലവാക്കി തുറസായി കിടന്ന ട്രഷറിയുടെ വരാന്ത ഗ്ലാഡിഗ് ഷീറ്റും, ഇരുമ്പ് ട്യൂബും ഉപയോഗിച്ച് മറയ്ക്കുകയും, രണ്ട് ഗെയ്റ്റ് സ്ഥാപിക്കുകയും ട്രഷറിയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് വെയിലും മഴയും കൊള്ളാതെ നില്‍ക്കുവാനും 15 പേര്‍ക്ക് ഇരുന്നു വിശ്രമിക്കുവാന്‍ സ്റ്റീല്‍ കസേരയും, ഫാനും സജ്ജീകരിച്ചിട്ടുണ്ട്. 30,000 രൂപ വിലവരുന്ന നോട്ട് എണ്ണുന്ന ഒരു യന്ത്രം കൂടി ട്രഷറിക്ക് നല്‍കി.