▶️ശാര്‍ങക്കാവ് വിഷു ഉത്സവത്തിനായി താല്‍കാലിക നടപ്പാത തുറന്നു

0 second read
0
519

ചെങ്ങന്നൂര്‍▪️ വെണ്‍മണി ശാര്‍ങക്കാവ് വിഷു ഉത്സവത്തിനെത്തുന്നവര്‍ക്കായി അച്ചന്‍ കോവില്‍ ആറിനു കുറുകെ തയ്യാറാക്കിയ താല്‍ക്കാലിക നടപ്പാത തുറന്നു നല്‍കി.

വെണ്‍മണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഭാഗത്ത് നടന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. എം എസ് അരുൺ കുമാർ എംഎൽഎ , കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ആര്‍. രാജേഷ്, വെണ്‍മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍, വൈസ് പ്രസിഡന്റ് പി.ആര്‍ രമേശ് കുമാര്‍, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജെയിംസ് ശമുവേല്‍, ജില്ല പഞ്ചായത്തംഗം മഞ്ജുള ദേവി, ശാര്‍ങക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് രാധാകൃഷ്ണന്‍, ജെബിന്‍ പി. വര്‍ഗ്ഗീസ്, ബി. ബാബു, കെ.എസ് ഗോപിനാഥ്, എം.വി ഗോപകുമാര്‍, കെ.കെ അനൂപ്, ബാലന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു

പൊതുമരാമത്ത് വകുപ്പ് 15.57 കോടി ചെലവഴിച്ചു ശാര്‍ങക്കാവില്‍ നിര്‍മ്മിച്ച പൂര്‍ത്തീകരണഘട്ടത്തിലായ പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാതയാണ് തുറന്നു കൊടുത്തത്. ഇതു മൂലം ആയിരക്കണക്കിന് ആളുകള്‍ക്ക് ശാര്‍ങക്കാവ് വിഷു ഉത്സവത്തില്‍ സുരക്ഷിതമായി പങ്കെടുക്കാന്‍ കഴിയും

വെണ്‍മണി-നൂറനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം മൂന്നു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

Load More Related Articles

Check Also

▶️എന്റെ കേരളത്തില്‍ നിക്കിയാണ് താരം

ആലപ്പുഴ▪️ മെക്‌സിക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇഗ്വാന നിക്കിയാണ് എന്റെ കേ…