▶️ഇന്ന് ഓശാനാ ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

0 second read
0
380

തിരുവനന്തപുരം▪️ ക്രൈസ്തവ ലോകം ഇന്ന് ഭക്തിപൂര്‍വം ഓശാനാ ഞായര്‍ ആചരിച്ചു. യേശുക്രിസ്തു ജറുസലേം നഗരത്തിലേക്ക് രാജകീയമായി പ്രവേശിച്ച സംഭവത്തെ അനുസ്മരിപ്പിച്ചാണ് ഓശാനപ്പെരുന്നാള്‍ ക്രൈസ്തവ വിശ്വാസികള്‍ ആചരിക്കുന്നത്.

ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങളില്‍ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രത്യേക പ്രാര്‍ഥനകള്‍, കുരുത്തോല പ്രദക്ഷിണങ്ങള്‍ എന്നിവ നടത്തി വിശ്വാസികള്‍ ഭക്തിയോടെ ഈ ദിനത്തില്‍ പങ്കുചേര്‍ന്നു.

യേശുവിനെ യഹൂദജനങ്ങള്‍ ഒലിവ് ഇലകളും കുരുത്തോലകളും കൈയില്‍ പിടിച്ച് രാജകീയമായി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓശാനാ ഞായറിലെ തിരുക്കര്‍മങ്ങള്‍. ഈ ദിനം ആത്മവിശുദ്ധിക്കും ആത്മനിരീക്ഷണത്തിനും ക്രൈസ്തവ വിശ്വാസത്തില്‍ അതിമഹത്വമുള്ള അവസരമായി പരിഗണിക്കപ്പെടുന്നു.

ഓശാനാ ഞായറോടെയാണ് വിശുദ്ധ വാരാചരണങ്ങള്‍ക്ക് തുടക്കമാകുന്നത്. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമായി.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…