
കോഴിക്കോട്▪️ കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി വത്തിക്കാന്‍. ശതാബ്ദി ആഘോഷിച്ച് 102 വര്‍ഷം പിന്നിടുന്ന വേളയിലാണ് കോഴിക്കോട് ലത്തീന്‍ രൂപതയെ ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്.
ഇതോടെ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം മാര്‍ ജോസഫ് പാംപ്ലാനി വായിച്ചു. ആര്‍ച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ട ഡോ.വര്‍ഗീസ് ചക്കാലക്കലിനെ ജോസഫ് മാര്‍ പാംപ്ലാനി മാല്യം അണിയിച്ച് സ്വീകരിച്ചു. ലത്തീന്‍ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. തിരുവനന്തപുരവും വരാപ്പുഴയും ആണ് കേരളത്തിലെ മറ്റ് രണ്ട് അതിരൂപതകള്‍.
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തിയതോടെ കണ്ണൂര്‍, സുല്‍ത്താന്‍ പേട്ട് രൂപതകളും കോഴിക്കോട് അതിരൂപതയുടെ പരിധിയില്‍ വരും. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയില്‍ വരുന്നത്.
ഇതോടെ ഇന്ത്യയിലെ 25ാമത് ലത്തീന്‍ അതിരൂപതയായി കോഴിക്കോട് അതിരൂപത അറിയപ്പെടും. 1923 ജൂണ്‍ 12നാണ് കോഴിക്കോട് ലത്തീന്‍ രൂപത സ്ഥാപിതമായത്. മലബാറിലെ ആദ്യ ലത്തീന്‍ രൂപത കൂടിയാണ് കോഴിക്കോട് അതിരൂപത. ശതാബ്ദി നിറവില്‍ ലഭിച്ച വലിയ അം?ഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം.