
ചെങ്ങന്നൂര്‍▪️ കൊല്ലം-തേനി ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി നഗരസത്തിലെ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നത് മൂലം ചെങ്ങന്നൂരിലെ വ്യാപാര വാണിജ്യ രംഗങ്ങള്‍ നിലയ്ക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങന്നൂരിലെ വ്യാപാരി വ്യവസായികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.
വ്യാപാരി വ്യവസായി ഏകോപനസമിതിയും വ്യാപാരി വ്യവസായി സമിതിയും 11ന് വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ ലയന്‍സ് ക്ലബ് ഹാളില്‍ സംയുക്ത കണ്‍വെന്‍ഷന്‍ നടത്തും.
കൊല്ലം – തേനി ദേശീയപാതയുടെ (എന്‍എച്ച് 183) വികസനം നിര്‍ദ്ദിഷ്ഠ രൂപത്തില്‍ നടത്തുകയാണെങ്കില്‍ ചെങ്ങന്നൂരിലെ ആയിരക്കണക്കിന് വരുന്ന വ്യാപാരികളുടെയും ജീവനക്കാരുടെയും ജീവിതമാര്‍ഗം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതാകും. ഇങ്ങനെയാണ് നിലവിലെ ഹൈവേ നിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
24 മീറ്റര്‍ വീതി വര്‍ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ഠ ഹൈവേ ചെങ്ങന്നൂര്‍ ടൗണിലൂടെ കടന്നു പോകുമ്പോള്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളും പൂര്‍ണമായ ഭാഗികമായ പൊളിച്ച് നില്‍ക്കേണ്ടിവരും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുന്ന കാലതാമസം ടൗണിലെ മറ്റു പ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളെ കൂടി കാര്യമായി ബാധിക്കും. ഇത്തരത്തില്‍ വ്യാപാരം പൂര്‍ണമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ചെങ്ങന്നൂരിലെ വ്യാപാര വാണിജ്യരംഗം നിലച്ചു പോകുമെന്നതിനാല്‍ ടൗണിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് നിര്‍ദിഷ്ട ഹൈവേ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്.
ഹൈവേ കടന്നുപോകാന്‍ കഴിയുന്ന വിധം ചെങ്ങന്നൂര്‍ നഗരത്തിന് ബൈപ്പാസ് സംവിധാനം കണ്ടെത്തിക്കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കം നടത്തണമെന്നും യാത്രക്കാര്‍ക്കും ചെങ്ങന്നൂര്‍ നഗരത്തിന്റെ വികസനത്തിനും ബൈപ്പാസ് ഹൈവേ ഉപകാരപ്പെടുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു.
സംയുക്ത കണ്‍വെന്‍ഷനില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കള്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജേക്കബ് വി. സ്‌കറിയ, സെക്രട്ടറി രഞ്ജിത്ത് ഖാദി, വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കെ.പി മുരുകേശന്‍, സെക്രട്ടറി സതീഷ് കെ. നായര്‍ എന്നിവര്‍ പറഞ്ഞു.