
ചെങ്ങന്നൂര്‍▪️ ഐഎച്ച്ആര്‍ഡി എഞ്ചിനിയറിംഗ് കോളേജില്‍ ദേശീയ തലത്തില്‍ സാങ്കേതിക ഗവേഷണ സമ്മേളനം എന്‍സിഐസിഎസ്ടി-2025 ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി.
കൃത്രിമബുദ്ധി, സൈബര്‍ സുരക്ഷ, മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ പുതിയ തിരിച്ചറിവുകളും നവീന സാങ്കേതിക വികസനങ്ങളും അവതരിപ്പിക്കും. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവര്‍ക്ക് ടെക്‌ഡെമോകളും ഗവേഷണ പ്രബന്ധ അവതരണങ്ങളും വിദഗ്ധ സെഷനുകളും വഴി അറിവ് പങ്കിടാന്‍ ഇത് ഒരു മികച്ച അവസരമായിരിക്കും.
പുതിയ എഐ ട്രെന്‍ഡുകള്‍, ഡാറ്റാ അനാലിറ്റിക്‌സ്, സൈബര്‍ ഭീഷണികള്‍ എന്നിവയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.സമ്മേളനം സാങ്കേതികവിദ്യയുടെ ഭാവിദിശ മനസ്സിലാക്കാനും പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് വികസിപ്പിക്കാനും വലിയ സഹായം നല്‍കും.
സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ.വി എ അരുണ്‍കുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ഹരി, കോളേജ് ഡീന്‍ ഡോ. മഞ്ജു എസ്. നായര്‍, ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോ. ഷാനവാസ്, പിടിഎ വൈസ് പ്രസിഡന്റ് എബി തോമസ് എന്നിവര്‍ സംസാരിച്ചു .