
ചെങ്ങന്നൂര്‍▪️ അധിക ചാര്‍ജ് നല്‍കാന്‍ തയ്യാറാകാതിരുന്ന യാത്രക്കാരനെ ഓട്ടോറിക്ഷയില്‍ നിന്നും ഇറക്കി വിട്ടതായി പരാതി.
ഇത് സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ ചെങ്ങന്നൂര്‍ തിട്ടമേല്‍ നടുവിലെപറമ്പില്‍ ഷാജി യോഹന്നാന്‍ ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്ക് പരാതി നല്‍കി.
ഇന്നലെ (19) രാത്രി 11.40ന് രാത്രിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും പാണ്ഡവന്‍പാറയിലെ വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ ഷാജി യോഹന്നാനോട് 100 രൂപ ആവശ്യപ്പെടുകയും അധിക ചാര്‍ജിനെ ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു.
100 രൂപയില്‍ കുറച്ചുള്ള ഓട്ടം ഒന്നും പോകുകയില്ല എന്ന് കൂടെ നിന്ന ഓട്ടോറിക്ഷക്കാരും പറഞ്ഞുവത്രെ. ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.