
കൊച്ചി▪️ പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
നാടകഗാനങ്ങളിലൂടെയാണ് ഗാനചരനാരംഗത്തേയ്ക്ക് കടുന്നുവന്നത്. ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ‘നാടന്‍ പാട്ടിലെ മടിശീല, കാളിദാസന്റെ കാവ്യ ഭാവന, ഇളംമഞ്ഞിന്‍ കുളിരുമായി, ഗംഗയില്‍ തീര്‍ത്ഥമാടിയ കൃഷ്ണശില’ തുടങ്ങി നിരവധി ഹിറ്റുകള്‍ ഗോപാലകൃഷ്ണന്റെ സംഭാവനയാണ്.
ഹരിഹരന്‍ ചിത്രങ്ങള്‍ക്കായാണ് അദ്ദേഹം കൂടുതല്‍ പാട്ടുകള്‍ രചിച്ചത്. എം എസ് വിശ്വനാഥന്‍, ദേവരാജന്‍, എം കെ അര്‍ജുനന്‍, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ ആര്‍ റഹ്മാന്‍, കീരവാണി, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍രാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗാനരചനയ്ക്ക് പുറമേ പത്തിലേറെ സിനിമകള്‍ക്ക് ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി. ബാഹുബലി, ആര്‍ആര്‍ആര്‍, യാത്ര, ധീര, ഈച്ച തുടങ്ങിയ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും അദ്ദേഹത്തിന്റേതായിരുന്നു.