
ഉള്ളന്നൂര്‍▪️ മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനത്തിന് 100 ആണ്ട് തികയുമ്പോള്‍, ഇതിന് ചുക്കാന്‍ പിടിച്ച ഭജേഭാരതം എം. മാത്തുണ്ണിക്ക് സ്മരണാഞ്ജലി യുമായി ഫ്രണ്ട്‌സ് ഓഫ് ലിറ്ററേച്ചര്‍ പ്രവര്‍ത്തകര്‍.
പ്രമുഖ ഗാന്ധിയനും ഭജേഭാരതം പത്രാധിപരുമായ മാത്തുണ്ണിയുടെ നേതൃത്വത്തില്‍ ആയിരുന്നു മഹാത്മാഗാന്ധിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനം.
ചെങ്ങന്നൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച ഭജേ ഭാരത പത്രം അടച്ചു പൂട്ടലിനു മുമ്പ് നിരന്തരം സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഊര്‍ജ്ജവുമായി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നിലപാട് എടുത്തിരുന്നു ഭജേഭാരതം അന്ത്യവിശ്രമം കൊള്ളുന്ന ഉള്ളന്നൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി വലിയ പള്ളിയിലെ കല്ലറയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും ഫ്രണ്ട്‌സ് ഓഫ് ലിറ്ററേച്ചറിന്റെ നേതൃത്വത്തില്‍ നടത്തി.
അനുസ്മരണ യോഗം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്തിരാ സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു ചീഫ് കോര്‍ഡിനേറ്റര്‍ ടി.കെ ഇന്ദ്രജിത്ത് അധ്യക്ഷത വഹിച്ചു. ഭജേഭാരതം എം. മാത്തുണ്ണിയുടെ കുടുംബാംഗം ജോ മാമനെ ഇടവക വികാരി ഫാ. ജോണ്‍ ചാക്കോ പൊന്നാടയണിയിച്ച് ആദരിക്കുകയും മഹാത്മജിയുടെ ആത്മകഥ സമ്മാനിക്കുകയും ചെയ്തു.
ഫ്രണ്ട്‌സ് ഓഫ്‌റേച്ചര്‍ അക്കാദമിക് കോ-ഓഡിനേറ്റര്‍ റോയി ടി. മാത്യു, കുളനട ജി. രഘുനാഥ്, കൃഷ്ണകുമാര്‍ കാരക്കാട്, ശശി പന്തളം, അഡ്വ. വര്‍ഗീസ് പി. മാത്യു, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.