
ചെങ്ങന്നൂര്‍▪️ പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സ്ഥാപകനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വലിയ മാര്‍ ദീവന്നാസിയോസ് (ആറാം മാര്‍ത്തോമ്മ) ന്റെ സ്മരണക്കായി ഇടവക ഏര്‍പ്പെടുത്തിയ 15ാമത് ആറാം മാര്‍ത്തോമാ അവാര്‍ഡിന് പത്തനാപുരം ഗാന്ധി ഭവന്‍ ഇന്റര്‍നാഷണല്‍ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും ആയ ഡോ. പുനലൂര്‍ സോമരാജന്‍ അര്‍ഹനായി.
25,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അവാര്‍ഡ് പ്രഖ്യാപിച്ചു.
കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മ, എട്ടാം മാര്‍ത്തോമ്മ, കാതോലിക്കേറ്റ് രത്‌നദീപം പുത്തന്‍കാവില്‍ കൊച്ചുതിരുമേനി എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഏപ്രില്‍ 26ന് പരിശുദ്ധ കാതോലിക്ക ബാവ അവാര്‍ഡ് സമ്മാനിക്കും.