
ചെങ്ങന്നൂര്‍▪️ നിയോജക മണ്ഡലത്തിലെ 14.8 കിലോ മീറ്ററുള്ള വിവിധ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് 14.4 കോടി രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പ് നല്‍കി.
എല്ലാ റോഡുകളും ബി.എം. & ബി.സി നിലവാരത്തില്‍ ആണ് നിര്‍മ്മിക്കുന്നത് എന്ന് സജി ചെറിയാന്‍ അറിയിച്ചു.
1) മുളക്കുഴ കാഞ്ഞിരം നില്‍ക്കുന്നതില്‍പടി-എംസി റോഡ്
2) കാരയ്ക്കാട് ജംഗ്ഷന്‍-പള്ളിപ്പടി റോഡ്
3) പിരളശ്ശേരി-കണ്ണുവേലിക്കാവ് ക്ഷേത്രം റോഡ്
4) ജെ.എം.എം. സ്‌കൂള്‍ ജംഗ്ഷന്‍-പാറച്ചന്തറോഡ്
5) പാറച്ചന്ത-ഉളിയന്തറ റോഡ്
6) പണിപ്പുരപ്പടി-ആല ശ്രീരംഗം റോഡ്
7) ഇലവിന്‍ചുവട്-ചമ്മത്തുമുക്ക്-കോടുകുളഞ്ഞി റോഡ്
8) കുറ്റിക്കാട്ടുപടി-കൈപ്പാലക്കടവ്-ഇടനാട് റോഡ്
റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള വര്‍ഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് മന്ത്രി സജി ചെറിയാന്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ ഫലമായാണ് റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചത്. പ്രവൃത്തികള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.