
കൊച്ചി▪️ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള കാട്ടാനയെ മയക്കു വെടിവെച്ചു.
വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് മയക്കുവെടിവെച്ചത്.
മയക്കുവെടിവെച്ചതിന് പിന്നാലെ മയങ്ങിവീണ ആനയെ പ്രാഥമിക ശുശ്രൂഷ നല്‍കി. ശരീരത്തില്‍ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പന്‍ എഴുന്നേറ്റത്. ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമല്‍ ആംബുലന്‍സിലേയ്ക്ക് കയറ്റി കോടനാട്ടേയ്ക്ക് കൊണ്ടുപോയി. അവിടെ എത്തിച്ചാകും ആനയ്ക്ക് ചികിത്സ നല്‍കുക.
വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചിരുന്നു ആനയുടെ മസ്തകത്തിനേറ്റ മുറിവില്‍ ആരോഗ്യവിദഗ്ധര്‍ മരുന്നുവെച്ചു നല്‍കിയിരുന്നു.
ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു. വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കിലായിരുന്നു ആന ഉണ്ടായിരുന്നത്. തുടര്‍ന്ന് അരുണ്‍ സക്കറിയയും സംഘവും അവിടേയ്ക്ക് എത്തുകയായിരുന്നു.