
ചെങ്ങന്നൂര്‍▪️വെണ്‍മണി പഞ്ചായത്തിലെ 20 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കുതിരവട്ടം ചിറയുടെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
15.38 കോടി ചിലവഴിച്ചു നിര്‍മ്മിക്കുന്ന നവീകരണ പ്രവൃത്തികള്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
ജലസ്രോതസ് എന്ന നിലയില്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമാക്കുന്ന നിര്‍മ്മാണമാണ് ആരംഭിക്കുന്നത്.
തടാകത്തിനു ചുറ്റുമായി 1400 മീറ്റര്‍ നീളം വരുന്ന നടപ്പാത, ചാരുബഞ്ചുകള്‍, കുടുംബമായി താമസിക്കുന്ന കോട്ടേജുകള്‍, ബോട്ടിംഗ് സൗകര്യങ്ങള്‍, തടാകത്തിന്റെ കരകളെ ബന്ധിപ്പിക്കുന്ന നടപ്പാലം, ഹൈടെക് ഫിഷ് ഹാച്ചറി, മിനി അക്വേറിയം, 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി എന്നിവ നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെണ്‍മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍ അധ്യക്ഷയായി. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ റിട്ട. ഐഎഎസ് പി.ഐ ഷേയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെബിന്‍ പി. വര്‍ഗ്ഗീസ്, മഞ്ജുള ദേവി, പി.ആര്‍ രമേശ് കുമാര്‍, കെ.എസ് ബിന്ദു, കെ.പി ശശിധരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യംസ് എന്നിവര്‍ സംസാരിച്ചു.