
ചെങ്ങന്നൂര്‍▪️ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച റെയില്‍ പാളങ്ങളുമായി അന്യസംസ്ഥാന മോഷ്ടാക്കളായ മൂന്നു പേര്‍ആര്‍.പി.എഫ് പിടിയിലായി.
വെസ്റ്റ് ബംഗാള്‍ മുഷിദാബാദിലുള്ള രാജാക്ക് ഷേക്ക് (37), യു.പി. ബറളി സ്വദേശി രൂപന്‍ (36), സൗത്ത് ഡല്‍ഹി സ്വദേശി ഷാഹിദ് (28) എന്നിവരാണ് തിരുവല്ലയില്‍ പിടിയിലായത്.
കഴിഞ്ഞ രാത്രി തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപത്തു നിന്നും ആര്‍.പി.എഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ആറ് റെയില്‍പാളത്തുണ്ടുകളും 11 ഫിഷ് പ്ലേറ്റുകളും മിനി ലോറിയുമടക്കമാണ് പിടികൂടിയത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാത്രികാല പെട്രോളിന് ഏര്‍പ്പെട്ടിരുന്ന ആര്‍.പി.എഫ് സംഘം റെയില്‍വേ സ്‌റ്റേഷന് സമീപം സംശയം തോന്നി മിനിലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഫിഷ് പ്ലേറ്റുകളും തുണ്ട് പാളങ്ങളും കടത്തിക്കൊണ്ടുപോകുന്നത് കണ്ടെത്തിയത്.
തിരുവല്ലയിലും പരിസരപ്രദേശത്തും രാത്രികാലങ്ങളില്‍ വണ്ടിയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഇക്കൂട്ടര്‍ റെയില്‍വേ കേബിളുകളും ബി.എസ്.എന്‍.എല്‍ കേബിളുകളും മുറിച്ച് കടത്താറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മോഷ്ടിച്ച വസ്തുക്കളും വാഹനവും ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയില്‍ അടച്ചു.
ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്, അസിസ്റ്റന്‍സ് ഇന്‍സ്‌പെക്ടര്‍ വി. പത്മകുമാര്‍, ആര്‍. ഗിരികുമാര്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ എം.വി മനോജ്, അരുണ്‍ എം. കുമാര്‍, ഷിജു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.