▶️ചെങ്ങന്നൂര്‍ ദേശീയ സരസ് മേള: മൂന്നു വേദികളിലെ പരിപാടികള്‍

5 second read
0
625

ചെങ്ങന്നൂര്‍▪️ ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സരസ് മേള അഖിലേന്ത്യാ പ്രദര്‍ശന, വിപണന, ഭക്ഷ്യമേളയില്‍ പ്രശസ്ത ഗായകര്‍, നര്‍ത്തകര്‍, വാദ്യോപകരണ വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികളും.

സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രധാന വേദിയുള്‍പ്പെടെ മൂന്നു വേദികളിലായാണ് പരിപാടികള്‍ നടക്കുക.

ജനുവരി 18ന് പകല്‍ മൂന്നിന് ആരംഭിക്കുന്ന വിളംബരഘോഷയാത്രയ്ക്കു ശേഷം 1000 കുടുംബശ്രീപ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കൂട്ടപ്പാട്ടും തുടര്‍ന്ന് ചേര്‍ത്തല രാജേഷ് അവതരിപ്പിക്കുന്ന പുല്ലാംകുഴല്‍ ഫ്യൂഷനും നടക്കും.

20ന് ഉച്ചകഴിഞ്ഞ് 2.30ന് വയലിന്‍ ബാംബു മ്യൂസിക്ക്. തുടര്‍ന്ന് വാദ്യ കലാനിധി കലാമണ്ഡലം ചന്ദ്രന്‍ പെരിങ്ങോട് നയിക്കുന്ന പഞ്ചവാദ്യം .

5.30ന് നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയുമാകന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം സ്റ്റീഫന്‍ ദേവസ്സി ഷോ ഉണ്ടാകും.

21ന് രാവിലെ 10 മുതല്‍ മാവേലിക്കര, പട്ടണക്കാട് ബ്ലോക്കുകള്‍ അവതരിപ്പിക്കുന്ന കുടുംബശ്രീ കലാമേള. വൈകിട്ട് ആറിന് കെ.പി പ്രസ്യ അവതരിപ്പിക്കുന്ന നാടോടി നൃത്തം

6.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍ ഡാഫോഡില്‍സ് ഓര്‍ക്കസ്ട്രാ മാവേലിക്കര.
7.30ന് ജ്യോത്സ്‌ന ലൈവ്

22ന് രാവിലെ 10 മുതല്‍ മുതുകുളം, ആര്യാട് ബ്ലോക്കുകള്‍ അവതരിപ്പിക്കുന്ന
കുടുംബശ്രീ കലാമേള.
വൈകിട്ട് 4ന് പന്തളം തത്വമസി മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള,
6:30ന് നാടന്‍ പാട്ട് തായ്‌മൊഴി, ചെങ്ങന്നൂര്‍.
7:30ന് റിമി ടോമി ലൈവ്.

23ന് രാവിലെ മുതല്‍ കുടുംബശ്രീ കലാമേള (ഭരണിക്കാവ്, തൈക്കാട്ട്‌ശ്ശേരി ബ്ലോക്കുകളുടെ കലാമേള)

വൈകിട്ട് 4.30ന് സാക്ഷി കലാമേള മാവേലിക്കര
6:30ന് ബ്രഹ്മോദയം ചെങ്ങന്നൂരാതി അമ്പത്തീരടി കളരിപ്പയറ്റ്
7:30ന് വിധുപ്രതാപ് മ്യൂസിക് ഷോ

24ന് രാവിലെ 10 മുതല്‍ കുടുംബശ്രീ കലാമേള, കഞ്ഞിക്കുഴി ബ്ലോക്ക്.

ഉച്ചകഴിഞ്ഞ് 2ന് ചെങ്ങന്നൂര്‍ പണിക്കേഴ്‌സ് കളരിയുടെ കളരിപ്പയറ്റ്.
3.30ന് നാട്ടുപാട്ടരങ്ങ് മുകരി
6ന് സീതക്കളി (പെരിനാട് സീതക്കളി അക്കാദമി)
7:30ന് കലാഭവന്‍ ഷാജോണ്‍ മെഗാഷോ

25ന് രാവിലെ 10ന് കുടുംബശ്രീ ബാലാസഭ കലാമേള
ഉച്ചകഴിഞ്ഞ് രണ്ടിന് നാടകം (ആണുങ്ങളില്ലാത്ത നാട് -മാനസ വുമണ്‍ തിയേറ്റര്‍ കാവാലം. സിഡിഎസ്)

2:30ന് കലാമന്ദിര്‍ എംഎംഎആര്‍ കലോത്സവം, പതികം നാടന്‍പാട്ടരങ്ങ്, ചെങ്ങന്നൂര്‍
5:30ന് അമ്മ മലയാളം ചെങ്ങന്നൂര്‍- മ്യൂസിക് ഷോ
7:30ന് കനല്‍ ഫോക് ബാന്‍ഡ്.

26ന് രാവിലെ 10ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍

വൈകിട്ട് 4ന് ഗാനമേള മധുരിമ ഓര്‍ക്കസ്ട്രാ ആലപ്പുഴ.
6ന് കള്ളിയങ്കാട്ട് നീലി നൃത്ത ശില്പം-അമലു ശ്രീരംഗ് ആന്‍ഡ് പാര്‍ട്ടി കലാമന്ദിര്‍
7:30ന് ഗൗരി കൃഷ്ണ ആന്‍ഡ് ആര്യക്കര ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന വയലിന്‍ ചെണ്ട ഫ്യൂഷന്‍

27ന് രാവിലെ 10 മുതല്‍ ഹരിപ്പാട്, ചമ്പക്കുളം ബ്ലോക്കുകളുടെ കുടുംബശ്രീ കലാമേള.

5ന് നാടന്‍ പാട്ട് – ഇടം ഫോക് ബാന്‍ഡ്
6.30ന് സനീഷ് മുഖശ്രീയുടെ ഫാമിലി കോമഡി ഷോ
7:30ന് ഷഹബാസ് അമന്‍ പാടുന്നു.

28ന് രാവിലെ 10ന് കുടുംബശ്രീ കലാമേള, അമ്പലപ്പുഴ ബ്ലോക്ക്.
4ന് മ്യൂസിക് ഗസല്‍-ചേക്കല്‍ ഫോക്ക് ബാന്‍ഡ്.
6ന് നൃത്ത ശില്‍പ്പം .സിതാര ബാലകൃഷ്ണന്‍.
7:30ന് പന്തളം ബാലന്റെ ഗാനമേള.

29ന് രാവിലെ 10 മുതല്‍ ചെങ്ങന്നൂര്‍, വെളിയനാട് ബ്ലോക്കുകളുടെ കുടുംബശ്രീ കലാമേള.

വൈകിട്ട് 6ന് സെമിക്ലാസിക്കല്‍ കണ്‍സല്‍ട്ട് അശ്വിന്‍ ഉണ്ണികൃഷ്ണന്‍.
ഗസല്‍ കുമാര്‍ജി പാടുന്നു
7:30ന് മൊഴി- ഫോക്ക് ബാന്‍ഡ് സുബാഷ് മാലി

30ന് രാവിലെ 10ന് കുടുംബശ്രീ കലോത്സവം ബഡ്‌സ് പ്രോഗ്രാം.
പകല്‍ 2ന് കുടുംബശ്രീ സ്‌നേഹിത വാര്‍ഷികം നാടക മത്സരത്തില്‍ സമ്മാനങ്ങള്‍ നേടിയ മികച്ച നാടകങ്ങളുടെ അവതരണം
വൈകിട് 5ന് പ്രതിഭകളെ ആദരിക്കല്‍
7:30ന് സ്റ്റാര്‍ നൈറ്റ്- ശ്രീരാഗ് ആന്‍ഡ് ആന്‍ഡ് അനുശ്രീ

31ന് രാവിലെ 10ന് കുടുംബശ്രീ മിഷന്‍ ജീവനക്കാരുടെ കലോത്സവം,

വൈകിട്ട് 3.30ന് ആഫ്രിക്കന്‍ ഫോക്ക് ഡാന്‍സ്
4.30ന് നടന്‍ ടൊവിനോ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിനു ശേഷം നൃത്ത ശില്പം നീന പ്രസാദ്.
7:30ന് നാടന്‍ പാട്ട് പ്രസീദ ചാലക്കുടിയുടെ നാടന്‍ പാട്ട്

എന്നിവയുണ്ടാകുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍
അഡ്വ. സുരേഷ് മത്തായി, കണ്‍വീനര്‍ നിശികാന്ത്, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു.

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…