▶️പാണക്കാട് തങ്ങളെ കണ്ട് പി.വി അന്‍വര്‍; രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് പ്രതികരണം

0 second read
0
79

⏺️സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് പി വി അന്‍വര്‍ എംഎല്‍എ

മലപ്പുറം▪️ പാണക്കാടെത്തി പി.വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പാണക്കാട് നിന്ന് ആരംഭിക്കാനാണ് പി.വി അന്‍വറിന്റെ നീക്കമെന്നാണ് സൂചന. സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലാണ് പി വി അന്‍വര്‍ എംഎല്‍എ എത്തിയത്.

ചൊവ്വാഴ്ച്ച സാധാരണഗതിയില്‍ പാണക്കാട് സന്ദര്‍ശകര്‍ എത്തുന്ന ദിവസമാണ്. പി.വി അന്‍വറും തന്നെ കാണാന്‍ പാണക്കാട് എത്തിയതാണ്. ചായ കുടിച്ച് അന്‍വര്‍ മടങ്ങുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നു.

യുഡിഎഫിലേക്കെന്ന വാദത്തില്‍ മുന്നണി വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും. വന നിയമത്തിന്റെ ബുദ്ധിമുട്ട് നിരവധി ഇടങ്ങളില്‍ ഉണ്ട്. പുതിയ വന നിയമഭേദ?ഗതി സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്ന് പി വി.അന്‍വര്‍ പറഞ്ഞു. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് എത്തിയത്. യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജാതിമതഭേദമന്യേ ജനങ്ങളെ സഹായിക്കുന്നവരാണ് പാണക്കാടുള്ളത്.

മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം പിന്തുണയറിയിച്ചിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ചര്‍ച്ചയായിട്ടില്ല. പ്രതിപക്ഷ നേതാവുമായി മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നും പി.വി അന്‍വര്‍ പറഞ്ഞു.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…