ചെങ്ങന്നൂര്‍▪️ ഈ വര്‍ഷത്തെ ശബരിമല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ സന്ദര്‍ശനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി.
ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ എംപി റിസര്‍വേഷന്‍, ടിക്കറ്റ് കേന്ദ്രങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍, യാത്രക്കാരുടെ വിശ്രമകേന്ദ്രങ്ങള്‍, പില്‍ഗ്രീം സെന്റര്‍ എന്നിവ സന്ദര്‍ശിക്കുകയും യാത്രക്കാരുമായി സ്‌റ്റേഷനില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെപ്പറ്റി ചോദിച്ചറിയുകയും ചെയ്തു.
മകരവിളക്കിന് മുന്നോടിയായി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ സ്‌റ്റേഷനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കേന്ദ്രങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ആര്‍പിഎഫ് പോലീസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
കൊടിക്കുന്നില്‍ സുരേഷ് എം പി യോടൊപ്പം റെയില്‍വേ, ആര്‍പിഎഫ്, പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.