▶️എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

0 second read
0
164

⏺️ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി▪️ രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളില്‍ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവടങ്ങളിലായാണ് ആറ് കുട്ടികള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ആര്‍ക്കും ചൈനയുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടകയിലാണ് ഇന്ത്യയിലെ ആദ്യത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചത്. രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നും കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗബാധ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലെ ചെന്നൈയിലും സേലത്തും ഓരോ എച്ച് എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമബംഗാളില്‍ കൊല്‍ക്കത്തയിലും ഒരു എച്ച്എംപിവി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…