▶️പാണ്ഡവന്‍പാറയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ വയോധികന് ദാരുണാന്ത്യം

0 second read
0
298

ചെങ്ങന്നൂര്‍▪️ പാണ്ഡവന്‍പാറയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ വയോധികന് ദാരുണാന്ത്യം.

ചെങ്ങന്നൂര്‍ തിട്ടമേല്‍ പാണ്ഡവന്‍പാറ തെറ്റുപാറ ഉഴത്തില്‍ (മോടിയില്‍) സുരേന്ദ്രന്‍ (72) ആണ് മരിച്ചത്.

ഇന്ന് (വെള്ളി) രാവിലെ 11 മണിയോടെ പാണ്ഡവന്‍പാറയിലാണ് സംഭവം.

പാണ്ഡവന്‍ പാറ ക്ഷേത്രത്തിനു കിഴക്ക് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണര്‍ വൃത്തിയാക്കിയ ശേഷംമുകളിലേക്ക് കയറുമ്പോള്‍ കയറില്‍നിന്നും പിടിവിട്ട് ആഴമുള്ള കിണറ്റിനുള്ളിലേക്ക് വീഴുകയായിരുന്നു.

തൊടിയുടെ വക്കില്‍ തലയിടിച്ച സുരേന്ദ്രനെ പിടിച്ചുകയറ്റാനായി കൂടെയുണ്ടായിരുന്നയാള്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും കഴിഞ്ഞില്ല. ചെങ്ങന്നൂരില്‍നിന്നും അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരെയും മുകളിലേക്ക് കയറ്റിയത്. ഉടന്‍ തന്നെ സുരേന്ദ്രനെ ചെങ്ങന്നൂര്‍ ജില്ലാ ആശപപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: വിജയമ്മ.
മക്കള്‍: സുജ, സുനിത, സുഭാഷ്.

 

Load More Related Articles
Load More By News Desk
Load More In OBIT

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…