ചെങ്ങന്നൂര്‍▪️ ദേശീയ സരസ് 2025 മേളയ്ക്ക് ചെങ്ങന്നൂര്‍ ഒരുങ്ങുന്നു.
ജനുവരി 18 മുതല്‍ 31 വരെ ചെങ്ങന്നൂരില്‍ നടക്കുന്ന ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ പെരുങ്കുളം സ്‌റ്റേഡിയത്തില്‍ ഗ്രൗണ്ട് നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്.
പ്രധാന വേദിയും 30 ഫുഡ് കോര്‍ട്ടുകള്‍ ഉള്‍പ്പെടെ 350 സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷന്‍ ഹാള്‍ രണ്ടു ലക്ഷം ചതുരശ്ര അടിയിലാണ് നിര്‍മ്മിക്കുന്നത്.
ഇതിനായി ഗ്രൗണ്ട് നിരപ്പാക്കുന്ന പ്രവൃത്തി രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് ഹാളിന്റെ നിര്‍മ്മാണവും പ്രധാന റോഡുകള്‍ തയ്യാറാക്കുന്ന നിര്‍മ്മാണം ആരംഭിച്ചു.
മേളയുടെ സ്വാഗത സംഘം ഓഫീസ് നാളെ (വ്യാഴം) വൈകിട്ട് 4ന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ് അധ്യക്ഷയാകും.
ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള റിലീഫ് എല്‍പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഓഫീസ് ആരംഭിക്കുന്നത്.