▶️രൂപമാറ്റം വരുത്തിയ ‘നവകേരള ബസ്’ വീണ്ടും നിരത്തില്‍

0 second read
0
297

കോഴിക്കോട്▪️ രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് തുടങ്ങി.

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോകുന്ന ആദ്യ സര്‍വീസ് തന്നെ ഹൗസ്ഫുള്‍ ആണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്.

നേരത്തെ ബെംഗളൂരുവിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന നവകേരള ബസ് നഷ്ടത്തിലായതോടെ സര്‍വീസ് നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് രൂപമാറ്റം വരുത്തി സൂപ്പര്‍ ഡീലക്‌സ് ആക്കി സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

നിലവില്‍ ബസിലെ സീറ്റുകളുടെ എണ്ണം 37 ആക്കിയിട്ടുണ്ട്. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ഡോര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. ശുചിമുറി ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇപ്പോള്‍ 930 രൂപയാണ് ഈടാക്കുന്നത്.

നേരത്തെ നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടിയായിരുന്നു 1.6 കോടി രൂപയ്ക്ക് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളോടെയുമായിരുന്നു ബസ് തയ്യാറാക്കിയത്.

നവകേരള ബസ് നേരത്തെ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ബസില്‍ ഉണ്ടെന്ന പ്രചാരണം നവകേരള യാത്രയ്ക്ക് മുമ്പ് ഉയര്‍ന്നിരുന്നു. ബസ് പുറത്തിറങ്ങിയതോടെയാണ് ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമായത്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…