▶️ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ: ലോകത്തിന്റെ നെറുകയില്‍ ചെങ്ങന്നൂര്‍ ഇന്നും ഒന്നാമത്…

0 second read
0
930

ചെങ്ങന്നൂര്‍ ▪️ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ചെങ്ങന്നൂര്‍ എന്ന കൊച്ചു പട്ടണം ഇന്നും ലോകത്തിന്റെ നെറുകയില്‍ ഒന്നാമതാണ്.

2015 ഡിസംബര്‍ 19

മിഷന്‍ ചെങ്ങന്നൂര്‍ എന്ന സംഘടന ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍്മ്മിച്ച് ലോകത്തിന്റെ നെറുകയില്‍ ഒന്നാമതെത്തിയിട്ട് 9 വര്‍ഷം പിന്നിടുന്നു.

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത രക്ഷാധികാരിയും മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് ചെയര്‍പേഴ്‌സണും ഫിലിപ്പ് ജോണ്‍ സെക്രട്ടറിയായും പ്രവര്‍ത്തനം ആരംഭിച്ച മിഷന്‍ ചെങ്ങന്നൂരിന്റെ ഒരു സംഘം സജീവ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നങ്ങളാണ് ലോകത്തിന്റെ നെറുകയിലേക്ക് ചെങ്ങന്നൂരിനെ ഉയര്‍ത്തിയത്.

കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ ചെങ്ങന്നൂര്‍ നഗരസഭ സ്‌റ്റേഡിയം ഗിന്നസ് ലോക റെക്കോര്‍ഡ് വേദിയാക്കുന്നതിന് ഏറെ അധ്വാനമാണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി വന്നത്.

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേകം തയ്യാറാക്കിയ മൂന്ന് കൗണ്ടറുകളിലൂടെ കൃത്യമായ എണ്ണം നിശ്ചയിച്ച് മുഴുവന്‍ പേരേയും സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചിപ്പു.

പച്ച, ചുവപ്പ്, മഞ്ഞ, തവിട്ട് നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകളും തൊപ്പിയും ധരിച്ച ചെങ്ങന്നൂര്‍ താലൂക്കിലെ 12 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ അടക്കം 4,030 പേര്‍ അണിനിരന്നു.

ടീ ഷര്‍ട്ടുകളും തൊപ്പിയും 4,030 പേര്‍ ക്രിസ്മസ് ട്രീയുടെ മാതൃകയില്‍ അണിനിരന്നു. വൈകിട്ട് 4ന് മിഷന്‍ ചെങ്ങന്നൂര്‍ ചെയര്‍പഴ്‌സണ്‍ ശോഭന ജോര്‍ജ് വേദിയിലെത്തി ഫ്‌ലാഗ് ഓഫ് ചെയ്തു.

പിന്നീട് നിശബ്ദരായി അഞ്ചു മിനിറ്റ് നേരം ക്രിസ്മസ് ട്രീയുടെ രൂപത്തില്‍ മനുഷ്യമരമായി എല്ലാവരും നിലയുറപ്പിച്ചു.

നാലു നിലകളിലുള്ള ക്രിസ്മസ് ട്രീയുടെ മുകളില്‍ നക്ഷത്രം തിളങ്ങി നില്‍ക്കുന്ന മനോഹരമായ കാഴ്ച.

ചെങ്ങന്നൂരിന്റെ മണ്ണില്‍ ലോക റിക്കോര്‍ഡ് പിറക്കുന്നത് ലോകത്തെ കാണിക്കാന്‍ ദൃശ്യപത്രമാധ്യമങ്ങളുടെ കാമറാ കണ്ണുകള്‍ മിഴി തുറന്നു. ആകാശ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ കാമറകള്‍ പറന്നു നടന്നു.

അഞ്ചു മണിയോടെ ലോക റെക്കോര്‍ഡിനായുള്ള വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയായി.

5.54ന് ഗിന്നസ് ലോക റെക്കോര്‍ഡ് പ്രതിനിധി പ്രവീണ്‍ പട്ടേല്‍ വേദിയിലെത്തി.

പിന്നീട് ആകാംഷ നിറഞ്ഞ നിമിഷങ്ങള്‍. ചെങ്ങന്നൂര്‍ എന്ന കൊച്ചു പട്ടണം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ വിവരം പ്രഖ്യാപിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

ഇതോടെ 2014ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍ 2,945 പേരെ പങ്കെടുപ്പിച്ചു നേടിയ ലോക റെക്കോര്‍ഡ് തകര്‍ന്നു വീണു.

പിന്നെ സ്‌റ്റേഡിയത്തില്‍ ആയിരങ്ങളുടെ ആരവങ്ങളും ആഘോഷങ്ങളും ഉയര്‍ന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികളും നാട്ടുകാരും ഇളകിമറിഞ്ഞു. പിന്നെ നഗരം ചുറ്റി ആഹഌദ പ്രകടനങ്ങള്‍.

ചെങ്ങന്നൂര്‍ എന്ന കൊച്ചു പട്ടണം ലോകത്തിന്റെ നെറുകയില്‍ ഒന്നാമതെത്തിയ അസുലഭ നിമിഷങ്ങള്‍…

ഇന്നും ലോകത്തിന്റെ നെറുകയില്‍ ചെങ്ങന്നൂര്‍ തന്നെ ഒന്നാമത് തന്നെയാണ്.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…