ചെങ്ങന്നൂര്‍ ▪️കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് മെഡിക്കല്‍ സഹായത്തോടൊപ്പം പ്രഭാത ഭക്ഷണവും നല്‍കി.
ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. കരുണ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള അധ്യക്ഷനായി.
മാന്നാറില്‍ ജനസംസ്‌കൃതി സെക്രട്ടറി പി.എന്‍ സെല്‍വരാജന്‍ ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു. കരുണ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. സുരേഷ് മത്തായി അധ്യക്ഷനായി.
മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം ഭക്തര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു. ജി. കൃഷ്ണകുമാര്‍, ജി. വിവേക്, കെ.ആര്‍ മോഹനന്‍ പിള്ള, കെ.എസ് ഗോപിനാഥന്‍, എം.കെ ശ്രീകുമാര്‍, അഡ്വ. വിഷ്ണു മനോഹര്‍, പി.എസ് ബിനുമോന്‍, സിബു വര്‍ഗീസ്, പുഷ്പലത മധു, ടി.വി രത്‌നകുമാരി, സജി വര്‍ഗീസ്, ഷാജി കുതിരവട്ടം, പദ്മജ, ബി. ബാബു, കെ.പി പ്രദീപ്, അഡ്വ. ദിവ്യ ഉണ്ണികൃഷ്ണന്‍, സുകുമാരി തങ്കച്ചന്‍, രാജേഷ് കൈലാസ്, കലാധരന്‍, നെബിന്‍, ബെറ്റ്‌സി ജിനു, ബി കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു.