▶️ഡി. ഗുകേഷ്: 18ാം വയസില്‍ ലോക ചെസ് ചാമ്പ്യന്‍

0 second read
0
5,018

സെന്റോസ ▪️ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഡി. ഗുകേഷ്.

14ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ചാമ്പ്യനാകാന്‍ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്.

ഇതോടെ ഏറ്റവും പ്രായംകുറഞ്ഞ വിശ്വകിരീട വിജയി എന്ന ചരിത്ര നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയിരിക്കുന്നത്. 18ാമത്തെ ലോക ചെസ് കിരീടം 18ാം വയസില്‍ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്.

അവസാന മത്സരത്തില്‍ ഡിങ് ലിറനെ ഞെട്ടിച്ചാണ് ഗുകേഷിന്റെ ക്ലാസിക്കല്‍ മത്സര വിജയം. ആനന്ദിനു ശേഷം നിന്ന് വിശ്വവിജയി ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്.

13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ വെള്ളിയാഴ്ച ടൈബ്രേക്കറില്‍ ജേതാവിനെ കണ്ടെത്തേണ്ടി വരുമായിരുന്നു.

എന്നാല്‍ അവസാന മത്സരത്തില്‍ തന്നെ ഗുകേഷ് അതുല്യ വിജയം കയ്യിലൊതുക്കു. അവസാന മത്സരത്തിന് മുമ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയിരുന്നത്. ബാക്കി 9 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു.

ഇന്നലത്തെ മത്സരത്തില്‍ 69 നീക്കങ്ങള്‍ക്ക് ശേഷമാണ് ഗുകേഷിനെ ഡിംഗ് ലിറന്‍ സമനിലയില്‍ തളച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ഡി ഗുകേഷ് വിജയത്തിന് അടുത്തെത്തിയ ശേഷമാണ് സമനില വഴങ്ങിയത്.

ചാമ്പ്യന്‍ഷിപ്പില്‍ വെള്ളക്കരുക്കളുമായി ഗുകേഷിന്റെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ഗുകേഷിന്റെ 31ാം നീക്കത്തോടെ തന്റെ പ്രതീക്ഷകള്‍ നഷ്ടമായിരുന്നുവെന്ന് മത്സരശേഷം ഡിംഗ് ലിറന്‍ ഇന്നലെ പറഞ്ഞിരുന്നു.

ആ നീക്കം കണ്ടപ്പോള്‍ ഞാന്‍ കളി കൈവിട്ടതായിരുന്നു. തിരിച്ചുവരനിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതി. പക്ഷെ അവസാനം എനിക്ക് സമനില നേടാന്‍ കഴിഞ്ഞത് ആശ്വാസമായി എന്നും മത്സരശേഷം ലിറന്‍ പറഞ്ഞിരുന്നു. നിലവില്‍ റാങ്കിംഗില്‍ ഗുകേഷ് അഞ്ചും ലിറെന്‍ ഇരുപത്തിമൂന്നാം സ്ഥാനത്തുമാണ്.

 

Load More Related Articles

Check Also

▶️റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം: 98.46 കോടി രൂപയുടെ പദ്ധതിക്ക് അന്തിമ അംഗീകാരം

ചെങ്ങന്നൂര്‍▪️ റെയില്‍വേ സ്‌റ്റേഷന്റെ സമഗ്ര നവീകരണത്തിന് 98.46 കോടി രൂപയുടെ പദ്ധതിക്ക് അന്…