ചെങ്ങന്നൂര്‍▪️ ചെങ്ങന്നൂരിലെ ആദ്യത്തെ നവമാധ്യമ കൂട്ടായ്മയായ എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ഉത്സവ്-2025 മെഗാഷോ, എന്റെ ചെങ്ങന്നൂര്‍ അവാര്‍ഡ്്-24 വിതരണം എന്നിവ ഡിസംബര്‍ 29ന് ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
മന്ത്രി സജി ചെറിയാന്‍ ഉത്സവ്-2025 മെഗാഷോ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എന്റെ ചെങ്ങന്നൂര്‍ അവാര്‍ഡ്്-24 വിതരണം നടക്കും.
ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 21 പേര്‍ക്കാണ് എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് ഇത്തവണ ചെങ്ങന്നൂര്‍ അവാര്‍ഡ് നല്‍കുന്നത്. പ്രൊവിഡന്‍സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആണ് അവാര്‍ഡ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എം.പി, ജി. വേണുഗോപാല്‍, സിനിമാ താരം സീമ ജി. നായര്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചക്ക് ശേഷം രണ്ടു മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍ നടക്കുക.
മെഗാഷോയില്‍ പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, ഗാനമേളയുമായി പാലാ സൂപ്പര്‍ ബീറ്റ്‌സ്, മാജിക്കുമായി മാജിക്ക് അക്കാദമി അധ്യാപകനും മജീഷ്യന്‍ മുതുകാടിന്റെ ശിഷ്യനും ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവുമായ മുഹമ്മദ് ഷാനു, മിമിക്രി രംഗത്തെ പുതിയ താരോദയം അശ്വന്ത് അനില്‍കുമാര്‍, സിനിമാ സീരിയല്‍ താരവും കോമഡി ഉത്സവത്തിലൂടെ പ്രശസ്തനായ അജേഷ് ചങ്ങനാശ്ശേരിയുടെ മിമിക്‌സ്, കലാമണ്ഡലം ലക്ഷ്മിപ്രിയയുടെ ഡാന്‍സ് എന്നിവയും ഉണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ എന്റെ ചെങ്ങന്നൂര്‍ ഉത്സവ് കണ്‍വീനര്‍ അനീഷ് മാമൂട്ടില്‍, എന്റെ ചെങ്ങന്നൂര്‍ അവാര്‍ഡ് കണ്‍വീനര്‍ പീ.ജി നെരൂദ, പ്രസിഡന്റ് ജോണ്‍സണ്‍ ജി.കെ, സെക്രട്ടറി ശ്രീപ്രിയ .വി, വൈസ് പ്രസിഡന്റ് സജിത ഗോപി, ഉത്സവ് കമ്മറ്റി അംഗങ്ങളായ അക്ബര്‍ ഷാ, ഷെഫീഖ്, ഡയറക്ടര്‍ ശ്രീരാജ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രവേശനം പാസ്മൂലം. പാസിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9544411798