
ആലപ്പുഴ ▪️റവന്യൂ ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം അറവുകാട് എച്ച്.എസ്.എസില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍വഹിച്ചു.
ലോഗോ മത്സരം നടത്തിയതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് മൈക്കിള്‍സ് കാവി സ്‌കൂളിലെ വര്‍ഗീസ് ടി. ജോഷിയുടെ ലോഗോയാണ് തിരഞ്ഞെടുത്തത്.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. സുജാത, നഗരസഭ കൗണ്‍സിലര്‍ എ.എസ്. കവിത, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അനീഷ് ബി. നായര്‍, പുന്നപ്ര സി.ഐ. ലൈസാദ് മുഹമ്മദ്, സ്‌കൂള്‍ പ്രധാനാധ്യാപിക സജിന, ഇ.കെ. ജയന്‍, എല്‍. വിനോദ് കുമാര്‍, എ. രാധാകൃഷ്ണന്‍, ഋഷി നടരാജന്‍ എന്നിവര്‍ പങ്കെടുത്തു.