ചെങ്ങന്നൂര്‍ ▪️ ശരണ പാതയില്‍കരുണപെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ഹെല്‍ത്ത് ഹെല്‍പ്പ് കെയര്‍ സെന്റര്‍ ആരംഭിച്ചു.
റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ വണ്ടിമലദേവസ്ഥാനത്തിനു സമീപം ആരംഭിച്ച സെന്റര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കരുണ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. സുരേഷ് മത്തായി അധ്യക്ഷനായി. കരുണ ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ ആമുഖ പ്രഭാഷണം നടത്തി. താഴമണ്‍ മഠം കണ്ഠരര് മോഹനര് ദീപം തെളിയിച്ചു.
മലങ്കര കാത്തോലിക്ക സഭ മെത്രാപ്പോലിത്ത ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണവും മാന്നാര്‍ പുത്തന്‍ പളളി ജുമാ മസ്ജിദ് ചീഫ് ഇമാം സഹലബത്ത് ദാരിമി മുഖ്യ പ്രഭാഷണവും നടത്തി.
മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യന്‍ ഡോ. പ്രിയ ദേവദത്ത് മരുന്നുകള്‍ കൈമാറി.
കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ആര്‍ രാജേഷ്, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, കെസിഎംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. ശശികുമാര്‍, പി.എന്‍ ശെല്‍വരാജന്‍, പുഷ്പലത മധു, ആര്‍. മഞ്ജുള ദേവി, ഹേമലത മോഹന്‍, രാജന്‍ കണ്ണാട്ട്, സിനി ബിജു, അഡ്വ. ഡി. വിജയകുമാര്‍. അനില്‍ പി. ശ്രീരംഗം, കെ. അനില്‍ കുമാര്‍, രമണിക സന്തോഷ്, എ.സി രഘു, ജി. കൃഷ്ണകുമാര്‍, കെ.ആര്‍ മോഹനന്‍ പിള്ള, കെ.എസ് ഗോപിനാഥന്‍, എം.കെ ശ്രീകുമാര്‍, സിബു വര്‍ഗ്ഗീസ്, പി.എസ് ബിനുമോന്‍, പത്മജ, കെ.ആര്‍ പ്രഭാകരന്‍ നായര്‍, കരുണ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ സോമന്‍ പിള്ള, അഡ്വ. വിഷ്ണു മനോഹര്‍ എന്നിവര്‍ സംസാരിച്ചു.
പന്തളം ശ്രുതി നിലയം ഭജന സമിതി അവതരിപ്പിച്ച ഭക്തിഗാനമേളയും നടന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ചെങ്ങന്നൂരില്‍ എത്തുന്ന ശബരിമലതീര്‍ത്ഥാടകര്‍ക്ക് വൈദ്യസഹായവും ലഘുഭക്ഷണവും നല്‍കുന്നു.
അലോപ്പതി, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ വൈദ്യസഹായം, ഫിസിയോതെറാപ്പി സെന്റര്‍, മരുന്ന്, കുടിവെള്ളം, ലഘുഭക്ഷണം, ചായ, ചുക്കുകാപ്പി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലന്‍സ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്കായി സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.
ഹിന്ദി അടക്കം വിവിധ ഭാഷകളില്‍ ആശയ വിനിമയം നടത്തുവാന്‍ കഴിയുന്ന നേഴ്‌സുമാര്‍ അടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ സെന്ററില്‍ പൂര്‍ണ്ണ സമയം പ്രവര്‍ത്തിക്കുന്നു.