
ചെങ്ങന്നൂര്‍ ▪️പുത്തന്‍കാവില്‍ സ്വകാര്യ ബസ് ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ ഒടിഞ്ഞു.
ഇന്ന് രാവിലെ 6.30ഓടെ പുത്തന്‍കാവ് മെട്രോപ്പോലീത്തന്‍ സ്‌കൂളിനു മുന്‍പിലാണ് അപകടം.
ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ശ്രീരാഗം എന്ന സ്വകാര്യ ബസാണ് വൈദ്യുതി തൂണില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു.
വിദ്യാര്‍ഥികള്‍ എത്തുന്ന സ്‌കൂള്‍ പ്രവൃത്തി ദിവസം അല്ലാത്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി തൂണ്‍ മാറ്റിയിട്ട് വൈദ്യു ബന്ധം പുനഃസ്ഥാപിച്ചു.