🟥 മൂന്നു നിലകളിലായി 72,345 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അക്കാദമിക്ക് ബ്ലോക്ക്
🟥 12,917 ചതുരശ്രയടിയില്‍ നാലു നിലകളിലായി ഹോസ്റ്റല്‍ കെട്ടിടം
ചെങ്ങന്നൂര്‍ ▪️ വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവര്‍ത്തിക്കുന്ന കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ ഗവ. ഐടിഐ വജ്ര ജൂബിലിയുടെ നിറവില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു.
അത്യാധുനിക രീതിയില്‍ ക്യാംപസില്‍ നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കും ഹോസ്റ്റല്‍ കെട്ടിടവും തൊഴില്‍ മേളയും മന്ത്രി വി. ശിവന്‍കുട്ടി വ്യാഴാഴ്ച രാവിലെ 11.30ന് ഉദ്ഘാടനം ചെയ്യും.
ഐടിഐ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.
കെഎഎസ്ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി.വി വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും
1960ല്‍ ആരംഭിച്ച ഗവ. ഐടിഐ കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20 കോടി ചിലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്.
മൂന്നു നിലകളിലായി 72,345 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കില്‍ 30 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അഞ്ച് വര്‍ക്ക്‌ഷോപ്പുകള്‍, 200 സീറ്റുകള്‍ ഉള്ള കോണ്‍ഫ്രറന്‍സ് ഹാള്‍, ഡ്രോയിങ് ഹാള്‍, ലൈബ്രറി, സ്‌റ്റോര്‍, ശുചിമുറികള്‍ എന്നിവയടങ്ങുന്നതാണ്.
12,917 ചതുരശ്രയടിയില്‍ നാലു നിലകളിലായി നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടത്തില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാം.
വെള്ളിയാഴ്ച്ച നടക്കുന്ന തൊഴില്‍ മേളയില്‍ ടിടികെ പ്രസ്റ്റീജ്’, ഒഇഎന്‍, ടിവിഎസ് ഉള്‍പ്പെടെ അന്താരാഷ്ട്ര കമ്പിനികളും ആയിരത്തിലേറെ ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കും.
പുതിയ കെട്ടിടങ്ങളില്‍ ക്ലാസ് മുറികളും ഹോസ്റ്റലും ആരംഭിക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുവാന്‍ സഹായിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഐടിഐ പ്രിന്‍സിപ്പാള്‍ സി.എല്‍ അനുരാധ, സീനിയര്‍ സൂപ്രണ്ട് കെ.എസ് സുകേഷ് കുമാര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍ കെ. രതി, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.കെ മഹേഷ്, സ്റ്റാഫ് സെക്രട്ടറി ബി. ജയകുമാര്‍, പിടിഎ ട്രഷറര്‍ അഭയ് ഡി. കുറുപ്പ് എന്നിവരും പങ്കെടുത്തു.