
ചെങ്ങന്നൂര്‍▪️ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ച 147 പരാതികളും തീര്‍പ്പാക്കി.
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന അദാലത്ത് സജി ചെറിയാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
അദാലത്ത് ദിവസമായ ഇന്ന് മാത്രം കുട്ടനാട്, ചെങ്ങന്നൂര്‍ പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട 91 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 56 പരാതികളും ഉള്‍പ്പടെയാണ് 147 പരാതികള്‍ പരിഗണിച്ചത്.
വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ ജില്ല കളക്ടര്‍ നേരിട്ടാണ് പരാതികള്‍ പരിഗണിച്ചത്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ളവ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറി.
അതിര്‍ത്തി പ്രശ്‌നം, വീട് നിര്‍മാണം, ബാങ്കിങ്, ഭൂമി കയ്യേറ്റം,വിദ്യാഭ്യാസ സഹായം തുടങ്ങി എത്തിയത് നിരവധി പരാതികളാണ്.
നഗരസഭ കൗണ്‍സിലര്‍ വി.വിജി അധ്യക്ഷയായി.
അതിര്‍ത്തി പ്രശ്‌നം, വീട് നിര്‍മാണം, ബാങ്കിങ്, ഭൂമി കയ്യേറ്റം,വിദ്യാഭ്യാസ സഹായം തുടങ്ങി എത്തിയത് നിരവധി പരാതികളാണ് എത്തിയത്.
എഡിഎം എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.കവിത, ജെ.മോബി, ആര്‍.സുധീഷ്, പുഞ്ച സ്‌പെഷ്യല്‍ ഓഫിസര്‍ ജെസിക്കുട്ടി മാത്യൂ, ചെങ്ങന്നൂര്‍ തഹദില്‍ദാര്‍ എം. ബിജുകുമാര്‍, എല്‍.ആര്‍ തഹസീല്‍ദാര്‍ ഷീബ മാത്യു, ആര്‍ഡിഒ എസ്. സുമ, സീനിയര്‍ സൂപ്രണ്ട് ജെ. ശ്രീകല, ശ്രീകാന്ത്, വിവിധ താലൂക്ക്തല വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.