ചെന്നൈ ▪️ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് ഡിഎംകെ നേതാവും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍.
ഇനി മുതല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു.
ഉദയനിധിക്കൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച സെന്തില്‍ ബാലാജി വീണ്ടും മന്ത്രിസഭയിലേക്കെത്തി.
വൈദ്യുതി, എക്‌സൈസ് വകുപ്പുകളുടെ ചുമതലയാണ് സെന്തില്‍ ബാലാജിക്ക് നല്‍കിയിരിക്കുന്നത്.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിന്‍ജി മസ്താന് പകരക്കാരനായി എസ്.എം നാസര്‍ ചുമതലയേറ്റു.
ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ ഡോ. ഗോവി ചെഴിയന്‍ അധികാരമേറ്റപ്പോള്‍ ടൂറിസം വകുപ്പിന്റെ ചുമതല ആര്‍ രാേ ഏറ്റെടുത്തിട്ടുണ്ട്. കെ. രാമചന്ദ്രന്‍ ആയിരുന്നു ടൂറിസം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രചരണത്തിലൂടെയാണ് ഉദയനിധി തമിഴ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായത്. കായിക രംഗത്തും യുവജന ക്ഷേമത്തിനായും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തതിലൂടെ ഉദയനിധി ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നടന്‍ വിജയ് കൂടെ രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറാകുന്ന സാഹചര്യത്തില്‍ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രായിയുള്ള സ്ഥാനാരോ?ഹണം തമിഴ് രാഷ്ട്രീയത്തില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.
2026 ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഉദയനിധി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.ഇതിനിടെയാണ് ഉപമുഖ്യമന്ത്രിയായുള്ള സ്ഥാനക്കയറ്റം.
സ്റ്റാലിന്റെ വഴിയേ തന്നെയാണ് ഉദയനിധിക്കും പാതയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ലാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നത്. 2021 ല്‍ ചെക്‌പോക് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഉദയനിധി 2022 ല്‍ ആയിരുന്നു ഡിഎംകെ മന്ത്രിസഭയില്‍ കാലുകുത്തിയത്.