▶️ജലരാജാവായി കാരിച്ചാല്‍ ചുണ്ടന്‍, അഞ്ചാം തവണയും ട്രോഫി നേടി പള്ളാത്തുരുത്തി

0 second read
0
2,796

ആലപ്പുഴ ▪️ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്‍.

കാരിച്ചാലിനായി തുഴയെറിഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറികുറിച്ചു.

നാളുകളായി കാത്തിരുന്ന ജലമഹോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്.

19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്‍, വീയപുരം ചൂണ്ടന്‍, നടുഭാഗം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍ എന്നിവരാണ് ഫൈനലില്‍ ആവേശപ്പോരാടിയത്.

ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്.

4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തു.

കഴിഞ്ഞ തവണ രാജാക്കന്മാരായ വീയപുരം ചുണ്ടനാണ് രണ്ടാമതെത്തിയത്. 2023 ല്‍ വീയപുരം രാജാക്കന്മാരായപ്പോള്‍ തുഴയെറിഞ്ഞത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു.

 

Load More Related Articles
Load More By News Desk
Load More In SPORTS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…