▶️ഓട്ടോ ഡ്രൈവറായ മധു ജീവനു വേണ്ടി യാചിക്കുന്നു…

1 second read
0
609

ചെങ്ങന്നൂര്‍: വീട്ടമ്മയായ ഷിബിക്ക് ഇപ്പോള്‍ ഒരേയൊരു പ്രാര്‍ഥനയേ ഉള്ളു. എങ്ങിനെയും തന്റെ ഭര്‍ത്താവിന്റെ ജീവന്‍ നിലനിലനിര്‍ത്തണം.

പക്ഷേ, അതിനുള്ള ഭാരിച്ച ചികിത്സാ ചെലവുകള്‍ക്കു മുന്നില്‍ തളര്‍ന്നിരിക്കാനേ അവര്‍ക്കു കഴിയുന്നുള്ളു.

മക്കളുടെ തുടര്‍ വിദ്യാഭ്യാസവും എഴുപതുകാരിയായ ഭര്‍ത്തൃമാതാവിന്റെ സംരക്ഷണവും ഒക്കെയാകുമ്പോള്‍ ഷിബി ജീവിതത്തോട് മല്ലിടുകയാണ്.

ചെങ്ങന്നൂര്‍ നഗരസഭ തിട്ടമേല്‍ 21-ാം വാര്‍ഡിലെ പുളിമൂട്ടില്‍ ഉഴത്തില്‍ വീട്ടില്‍ ദുഃഖത്തിന്റെ കരിനിഴല്‍ പരന്നിട്ട് ഒന്നര വര്‍ഷമാകുന്നു.

30 വര്‍ഷത്തോളം ചെങ്ങന്നൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലര്‍ത്തിയ ഗൃഹനാഥനായ മധുകുമാറിന്റെ (മധു-52) അസുഖമാണ് ഇതിനു കാരണം.

രണ്ടു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനാല്‍ ജോലിക്ക് പോകാനാവാതെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോള്‍.

ആഴ്ചയില്‍ രണ്ട് ഡയാലിസിസ്. പിന്നെ കുറെയധികം മരുന്നുകള്‍. ഇവയാണ് മധുവിന്റെ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്. ഇതിന് മാത്രം ആയിരങ്ങളുടെ ചെലവുണ്ട്. അടിയന്തരമായി വൃക്ക മാറ്റി വെച്ചാല്‍ മാത്രമേ മധുവിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകൂ.

ഇതറിഞ്ഞ സാധു കുടുംബം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമായി 25 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ഒന്നര വര്‍ഷമായി സുഹൃത്തുക്കളുടേയുംവേണ്ടപ്പെട്ട ട്ടവരുടെയും കാരുണ്യത്തിലാണ് ഈ കുടുംബം കഴിയുന്നതും ചികിത്സ നടത്തുന്നതും. പ്രതിമാസം എട്ട് ഡയാലിസിസ് വീതം ഒരു വര്‍ഷമായി നടത്തുന്നു. ഒപ്പം സ്ഥിരം മരുന്നുകളുടെയും യാത്രയുടേയും ചെലവുകളും വഹിക്കണം.

രോഗം തിരിച്ചറിയുന്നതുവരെ അഞ്ച് അംഗ കുടുംബത്തിന്റെ സംരക്ഷണച്ചുമതല മധുവിനായിരുന്നു. ഇപ്പോള്‍ ഭാര്യ ഒരു കടയില്‍ ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ് കുടുംബത്തിനാശ്രയം.

അടച്ചുറപ്പുള്ള ഒരു വീടുപോലും ഇല്ല. സാമ്പത്തിക പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു കുട്ടികളുള്ളതിന്റെ തുടര്‍ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്. വ്യദ്ധ മാതാവിനും മരുന്നും സംരക്ഷണവും വേണം. എല്ലാ വിധത്തിലും ദുരിതക്കയത്തിലാണ് ഈ കുടുംബം.
ഗ്യഹനാഥനായ മധുവിന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനായാല്‍ എല്ലാ വിഷമങ്ങളും മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

പക്ഷേ, അതിന് സുമനസുകളുടെ കനിവുകൂടിയേ തീരൂ. നാട്ടുകാരുടേയും വാര്‍ഡ് അംഗത്തിന്റെയും സഹകരണ ത്തോടെ മധുകുമാറിന്റെ പേരില്‍ യൂണിയന്‍ ബാങ്കിന്റെ ചെങ്ങന്നൂര്‍
ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.

യൂണിയന്‍ ബാങ്ക്
ചെങ്ങന്നൂര്‍ ശാഖ
അക്കൗണ്ട് നമ്പര്‍: 499402010006220
ഐ.എഫ്.എസ്.സി കോഡ്: 0549941
ഫോണ്‍: 9656407001

Load More Related Articles
Load More By News Desk
Load More In SPECIAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…