🇮🇳 സ്വാന്തന്ത്ര്യദിനാഘോഷം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം
ചെങ്ങന്നൂര്‍ ▪️ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റേഷന് സമീപമുള്ള സ്വാതന്ത്ര്യ സമരസേനാനി കുടിലില്‍ ജോര്‍ജിന്റെ സ്മൃതിമണ്ഡപത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം 15ന് രാവിലെ 9ന് വിപുലമായി നടത്തും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശ പ്രകാരം ആര്‍.ഡി.ഒ. ഓഫീസില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.
ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 9 മണിക്ക് നന്ദാവനം ജംഗ്ഷനില്‍ നിന്നും ചിന്‍മയ മിഷന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളുടെ ബാന്റ് മേളത്തോടു കൂടി സ്വാതന്ത്ര്യദിന റാലി ആരംഭിക്കും.
പുത്തന്‍കാവ് മെട്രോപോളീറ്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മെട്രോപൊളിറ്റന്‍ ഹൈസ്‌കൂള്‍, സെന്റ് ആനീസ് ഹൈസ്‌കൂള്‍, ചെറിയനാട് എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ എസ്.പി.സി.. എന്‍.സി.സി, സ്‌കൗട്ട് & ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസിലെ കുട്ടികള്‍, പോലീസ്, എക്‌സൈസ്, ഫയര്‍ ഫോഴ്‌സ്, ആര്‍.റ്റി.ഒ. ഓഫീസിലെ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പരേഡും പുഷ്പാര്‍ച്ചനയും നടത്തും.
ചടങ്ങില്‍ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ് പതാക ഉയര്‍ത്തും. ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ജി. നിര്‍മ്മല്‍ കുമാര്‍ സ്വാതന്ത്ര്യ സമരദിന സന്ദേശം നല്‍കും.
ഗുരുചെങ്ങന്നൂര്‍ സ്മാരക സമിതി മെമ്പര്‍ സെക്രട്ടറി ജി. വിവേക്, തഹസില്‍ദാര്‍ പി.ഡി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും.