ചെങ്ങന്നൂര്‍ ▪️ ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ചെങ്ങന്നൂര്‍ ളാഹശേരി ശാന്താ ഭവനില്‍ ശാന്തകുമാരിയമ്മ (83) ആണ് മരിച്ചത്.
പൊലിസെത്തി വീട് തുറന്നു പരിശോധിക്കുമ്പോഴാണ് മരണ വിവരം അറിയുന്നത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. റിട്ട. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ പി.ആര്‍ കരുണാകരന്‍നായരുടെ മരണശേഷം ഏറെ നാളായി കുടുംബ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയമ്മ.
മൂന്നു മക്കളുണ്ടെങ്കിലും മകള്‍ ചങ്ങനാശ്ശേരിയിലും രണ്ടാമന്‍ കുടുംബ വീട്ടില്‍ നിന്നു മാറി മറ്റൊരു വീട്ടിലുമാണ് താമസം. ഏറ്റവും ഇളയ മകന്‍ വിദേശത്ത് ജോലിയിലാണ്.
അതിനിടയില്‍ ദൂരെയാണെങ്കിലും നിരന്തരം ഫോണില്‍ ബന്ധപ്പെടാറുള്ള മകള്‍ രണ്ടു ദിവസങ്ങളിലായി ഫോണില്‍ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ കിട്ടാതായതോടെ
ആശങ്കയിലായ മകള്‍ ഇന്നലെ ചെങ്ങന്നൂര്‍ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് പൊലിസ് എത്തി വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ ശാന്തകുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലിസ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഹൃദയസംബന്ധമായ കാരണങ്ങളാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു.
മക്കള്‍: ഷൈലജ, സുരേഷ് കുമാര്‍, സജികുമാര്‍ (കുവൈത്ത്).
മരുമക്കള്‍: ഷാജികുമാര്‍, അജിത.