ചെങ്ങന്നൂര്‍ ▪️ പമ്പാനദിയില്‍ കാണാതായ നഴ്‌സിന്റെ മൃതദേഹം വീയപുരത്ത് കണ്ടെത്തി.
പന്തളം മങ്ങാരം ആശാരിയയ്യത്ത് പടിഞ്ഞാറ്റേതില്‍ എ.ബി സുധീറുള്ള ഖാന്റെ ഭാര്യ ഫാത്തിമ സുധീറാണ് (38) മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 2.45ഓടെ വീയപുരം മങ്കോട്ടക്കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ നഴ്‌സായ ഫാത്തിമയെ ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു.
ഉച്ചയ്ക്ക് 1.33ഓടെ സ്‌കൂട്ടറില്‍ എത്തിയ ഫാത്തിമ കല്ലിശേരി ഇറപ്പുഴ പാലത്തിനു സമീപത്ത് നിന്നും പമ്പാനദിയിലേക്ക് ഇറങ്ങുന്നതായ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
സ്‌കൂട്ടറിന്റെ താക്കോല്‍, മൊബൈല്‍, ഹെല്‍മെറ്റ് എന്നിവ നദിയുടെ കരയില്‍ വച്ചിരുന്നു. ഇതേ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്‌കൂബാടീം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മക്കള്‍: മുഹമ്മദ് സഹദ്, സഫ്‌ന.