
ചെന്നിത്തല ▪️ ഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനായി സിബിഐ അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ ഇരമത്തൂരില്‍ കലയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് കൊടിക്കുന്നില്‍ സംസാരിച്ചത്.
പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് കാണിക്കുന്നത്. ഇതിനായി സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാന പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം നിഷ്പക്ഷമാകില്ല എന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
15ന് നടക്കുന്ന എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം നേരിട്ട് ആവശ്യപ്പെടുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
കലയെ കൊല്ലാനുണ്ടായ സാഹചര്യം എന്താണെന്നും ഇതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്നും അതിന് സിബിഐ അന്വേഷണം തന്നെ വേണമെന്നും കോടിക്കുന്നില്‍ പറഞ്ഞു.