▶️മലപ്പുറത്ത് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല രോഗബാധ

1 second read
0
200

മലപ്പുറം ▪️ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളില്‍ നാല് പേര്‍ക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു.

മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിഗല്ല സ്ഥിരീകരിച്ചിരുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്.

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുള്‍പ്പെടെ 127 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

കടുത്ത വയറുവേദനയും ഛര്‍ദിയുമാണ് രോഗലക്ഷണങ്ങള്‍. രോഗം സ്ഥിരീകരിച്ച കുട്ടികള്‍ വീട്ടില്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല. സ്‌കൂളില്‍ നിന്ന് കഴിച്ച ഭക്ഷണങ്ങള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം പടരാനിടയായ സാഹചര്യത്തില്‍ വ്യക്തത വരുകയുള്ളൂ.

ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നുണ്ട്. വള്ളിക്കുന്ന് അത്താണിക്കലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 284 രോഗികളാണ് അത്താണിക്കലില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.

 

 

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍; പിന്നാലെ സ്റ്റേഷന്‍ ജാമ്യം

കൊച്ചി▪️ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കമുള്ള വകുപ്പ് പ്രക…