ചെങ്ങന്നൂര്‍ ▪️ ആദ്യമായി സ്‌കൂളിലേക്ക് വരുന്ന കുരുന്നുകള്‍ക്ക് സമ്മാനമായി പ്രീ പ്രൈമറി ക്ലാസ് മുറികള്‍ക്ക് നിറം നല്‍കി ചേട്ടന്മാര്‍ മാതൃക കാട്ടി.
ആലാ പഞ്ചായത്തിലെ ഗവ. യു.പി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസ് മുറികള്‍ക്കാണ് ചെങ്ങന്നൂര്‍ ഗവ. ഐടിഐയിലെ 107 യുണിറ്റ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ നിറം നല്‍കിയത്.
എന്‍എസ്എസ് യൂണിറ്റിന്റെ ദത്ത് ഗ്രാമമായ ആല പഞ്ചായത്തില്‍പ്പെടുന്ന സ്‌കൂളില്‍ അവധി ദിവസങ്ങള്‍ പോലും കര്‍മ്മസജ്ജരായി വളണ്ടിയര്‍മാര്‍ വിനോദത്തിനും വിജ്ഞാനത്തിനും ഒരേ പ്രാധാന്യം നല്‍കി വരച്ച ചിത്രങ്ങളും അക്ഷരങ്ങളും അക്കങ്ങളും പ്രീ പ്രൈമറി ക്ലാസ് മുറികളുടെ മുഖച്ഛായ തന്നെ മാറ്റി.
എന്‍എസ്എസ് വളണ്ടിയര്‍മാരായ അല്‍ അമീന്‍, വിഷ്ണു ആര്‍, രാഹുല്‍ രാധാകൃഷ്ണന്‍, വിഷ്ണു വിനോദ്, പ്രവീണ്‍ .പി, സുമിത്ത്, അരുണ്‍, പ്രവീഷ് എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സൂസന്‍ ജോര്‍ജ്, മുന്‍ അധ്യാപികയും പെണ്ണുക്കര നിവാസിയുമായ ബീന ടീച്ചര്‍, ഐടിഐ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വരുണ്‍ ലാല്‍ എന്നിവര്‍ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശം നല്‍കി.