ചെങ്ങന്നൂര്‍ ▪️ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിജയ തിളക്കവുമായി അന്‍സ ആന്‍ മനോജ്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അറുപത് സ്‌കൂളുകളില്‍ ഒന്നാം റാങ്ക് നേടിയ രണ്ട് പേരില്‍ ഒരാളാണ് ചെങ്ങന്നൂര്‍ എം.എം.എ.ആര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ഥി അന്‍സ ആന്‍ മനോജ്.
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ.ഡോ. ജോണ്‍ ജോര്‍ജ്ജ്, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ ഡോ. വിജി ജേക്കബ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ചിത്ര .ഡി എന്നിവര്‍ സംസാരിച്ചു.