▶️ഒക്ടോബറില്‍ 21 ദിവസം ബാങ്ക് അവധി

0 second read
0
110

ഒക്ടോബറില്‍ 21 ദിവസം ബാങ്ക് അവധിയായിരിക്കും. ആര്‍ബിഐയുടെ ഹോളിഡേ കലന്‍ഡര്‍ പ്രകാരമാണ് 21 ദിവസത്തെ ബാങ്ക് അവധി. രണ്ടാം ശനിയും ഞായറാഴ്ചയും ഉള്‍പ്പെടുത്തിയാണ് ഇത്രയധികം ദിവസം ബാങ്ക് അവധി വരുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ വിവിധ ആഘോഷങ്ങള്‍ വരുന്നതുകൊണ്ടാണ് ഈ മാസം ഇത്രയധികം അവധി വരുന്നത്. എന്നാല്‍ ഈ അവധി ദിനങ്ങളെല്ലാം കേരളത്തിന് ബാധകമായിരിക്കില്ല. നവരാത്രി, ദുര്‍ഗാ പൂജ, ഗാന്ധി ജയന്തി, ദസറ, ദിവാലി തുടങ്ങിയ അവധികള്‍ ഈ മാസം വരുന്നുണ്ട്.

ഒക്ടോബര്‍ 1 – സിക്കിമില്‍ ബാങ്ക് അവധിയായിരിക്കും
ഒക്ടോബര്‍ 2 – ഗാന്ധി ജയന്തി

ഒക്ടോബര്‍ 3 ദുര്‍ഗാ പൂജ – സിക്കിം, ത്രിപുര, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ, കേരള, ബിഹാര്‍, മണിപ്പൂര്‍

ഒക്ടോബര്‍ 4 – ദുര്‍ഗാ പൂജ ( മഹാ നവമി) – കര്‍ണാടക, ഒഡീഷ, സിക്കിം, കേരള, ബംഗാള്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ

ഒക്ടോബര്‍ 5 – വിജയ ദശമി – മണിപ്പൂര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലെ ബാങ്കുകളും അവധിയായിരിക്കും

ഒക്ടോബര്‍ 6 – ദുര്‍ഗ പൂജ – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകള്‍ അവധിയായിരിക്കും

ഒക്ടോബര്‍ 7 – ഗാംഗ്‌ടോക്, സിക്കിം എന്നിവിടങ്ങളിലെ ബാങ്കുകള്‍ അവധിയായിരിക്കും

ഒക്ടോബര്‍ 22 – നാലാം ശനി

ഒക്ടോബര്‍ 23 – ഞായറാഴ്ച

ഒക്ടോബര്‍24 – ദീപാവലി

ഒക്ടോബര്‍ 2, 9 , 16, 23 , 30 എന്നിവ ഞായറാഴ്ചകളായതിനാല്‍ ബാങ്ക് അവധിയായിരിക്കും. ഒക്ടോബര്‍ 8, 22 തിയതികള്‍ രണ്ടും നാലും ശനിയാഴ്ചകളാണ്.

Load More Related Articles
Load More By News Desk
Load More In BUSINESS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…