ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം പ്രഖ്യാപിച്ചു. ഹനുമ വിഹാരി നായകനാവുന്ന ടീമില്‍ മായങ്ക് അഗര്‍വാള്‍, യശസ്വി ജയ്‌സ്വാള്‍, യാഷ് ധുല്‍, ഉമ്രാന്‍ മാലിക്ക്, ആര്‍ സായ് കിഷോര്‍ തുടങ്ങിയ താരങ്ങളൊക്കെ ഉള്‍പ്പെട്ടു.
അതേസമയം, ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനു വേണ്ടി മികച്ച പ്രകടനം നടത്തിയ മലയാളി താരം രോഹന്‍ കുന്നുമ്മലിന് ടീമില്‍ ഇടം ലഭിച്ചില്ല. 201920 രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്രക്കതിരെയാവും ഈ ടീം അണിനിരക്കുക.