ചെങ്ങന്നൂര്‍: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ചെങ്ങന്നൂര്‍ മേഖലാ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ദ്വിദിന സ്റ്റുഡന്റ്‌സ് ലീഡര്‍ഷിപ്പ് ക്യാമ്പും, കരിയര്‍ മാസ്റ്റര്‍മാര്‍ക്കുള്ള ട്രെയ്‌നിംഗ് പരിപാടിയും നടന്നു.
സജി ചെറിയാന്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ചെങ്ങന്നൂര്‍ മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. സിന്ധു അധ്യക്ഷയായി.
സ്‌റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ എം.എം റിയാസ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ. സലില്‍ കുമാര്‍, ഷാജി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 48 സ്‌കൂളുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തൊഴില്‍ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പില്‍ ഡോ. സജിത് ശശി, ബ്രഹ്മനായകം മഹാദേവന്‍, എസ്. രതീഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.