ചെങ്ങന്നൂര്‍ ▪️ ലോക വനിതാദിനമായ നാളെ (8) ചെങ്ങന്നൂരിലെ ആദ്യ നവമാധ്യമ കൂട്ടായ്മയായ എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് സ്ത്രീകള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു.
ചെങ്ങന്നൂര്‍ പുലക്കടവ് മുതല്‍ ഹരിപ്പാട് മണ്ണാറശാല വരെ ഓടുന്ന അശ്വതി മോട്ടോഴ്‌സിന്റെ അംബിക ബസ്സിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത്.
നാളത്തെ ബസിന്റെ എല്ലാ ട്രിപ്പിലും കയറുന്ന വനിതകളുടെ ടിക്കറ്റ് തുക വഹിക്കുന്നത് എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് ആയിരിക്കും.
ചെങ്ങന്നൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്യാംകുമാര്‍.എം ചെങ്ങന്നൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ രാവിലെ 11ന് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. വനിതാദിനത്തിലെ ആദ്യ ബസ്സ് ടിക്കറ്റ് നല്‍കി പിങ്ക് പോലീസ് പരിപാടി ഉദ്ഘാടനം ചെയ്യും.
ബസില്‍ യാത്ര ചെയ്യുന്നവര്‍ക്കായി എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ് പ്രത്യേക സര്‍പ്രൈസ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
2008 മുതല്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന സോഷ്യല്‍ മീഡിയാ സൗഹൃദ കൂട്ടായ്മയാണ് എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ്. സേ നോ റ്റു ഹര്‍ത്താല്‍ പോലെയുള്ള ഒരുപാട് സന്നദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തി സമൂഹത്തില്‍ നിരന്തരമായി ഇടപെടുന്ന രജിസ്‌റ്റേര്‍ഡ് സംഘടനയാണ് എന്റെ ചെങ്ങന്നൂര്‍ ഗ്രൂപ്പ്.