ചെങ്ങന്നൂര്‍ ▪️ പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്ങാടിക്കല്‍ മലയില്‍ സ്‌കൂളിന് സമീപം കലാഭവന്‍ മണി അനുസ്മരണം നടത്തി.
സിനിമ സംവിധായകന്‍ അരുണ്‍ രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പു.ക.സ.ജില്ലാ പ്രസിഡണ്ട് ഡോ. ബിച്ചു. എക്‌സ് മലയില്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മധു ചെങ്ങന്നൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജി.വിവേക്, എം.കെ ശ്രീകുമാര്‍, എം.കെ മനോജ്, പി.ഡി സുനീഷ് കുമാര്‍, സതീഷ് ജേക്കബ്ബ്, ടി.കെ സുഭാഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, നാടന്‍പാട്ടും കൈ കൊട്ടിക്കളിയും അരങ്ങേറി.