വീയപുരം ▪️ വയനാട്ടിലെ വനാതിര്‍ത്തിയില്‍ നിന്നും പീഡനക്കേസ് പ്രതി 13 വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി.
വീയപുരം വില്ലേജില്‍ കാരിച്ചാല്‍ മുറിയില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ രവീന്ദ്രന്‍ മകന്‍ രതീഷിനെ (41) യാണ് വീയപുരം പോലീസ് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
2011 ലാണ് അയല്‍വാസിയായ യുവതിയെ രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ഇയാള്‍ പീഡിപ്പിച്ചത്. ഡ്രൈവറായ ഇയാള്‍ പോലീസില്‍ പരാതി നല്‍കിയതിറിഞ്ഞ് മുങ്ങുകയായിരുന്നു.
വീയപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്് ധര്‍മ്മജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിപിഒ പ്രതാപ് മേനോന്‍, സുനില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ തോവര്‍മല ഭാഗത്ത് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന് സീനിയര്‍ സിപിഒമാരായ പ്രതാപ് മേനോന്‍, സുനില്‍, സിപിഒമാരായ ശ്രീരാജ്, ദീപക് ഹരികുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘം രണ്ടു ദിവസം തോവര്‍മലയിലെ വനമേഖലയില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.
അമ്മ മരിച്ചിട്ടു പോലും നാട്ടില്‍ വരാതിരുന്ന ഇയാള്‍ വളരെ വിദഗ്ദമായി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. വീട്ടുകാരുമായി ഒരു ബന്ധവും പുലര്‍ത്താതിരുന്നതും സ്ഥിരമായി ഫോണ്‍ ഉപയോഗിക്കാത്തതും പോലീസിന് പ്രതിയെ കണ്ടെത്താന്‍ പ്രതിസന്ധിയുണ്ടാക്കി.
ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.