▶️മലങ്കര സഭാ ഐക്യത്തിനുള്ള വിഘാത ഘടകങ്ങള്‍ തിരിച്ചറിയണം: അന്ത്യോക്യന്‍ പാത്രിയാര്‍ക്കീസ്

0 second read
3
1,524

കോട്ടയം ▪️ മലങ്കര സഭയിലെ ഇരുവിഭാഗങ്ങളും ഒരു കുടുംബത്തിലെ സഹോദരങ്ങളായി ഒന്നിച്ച് ജീവിക്കേണ്ടവരാണെന്നും, രക്തബന്ധമുള്ളവര്‍ തന്നെ രണ്ട് കക്ഷികളായി ചേരിതിരിഞ്ഞു
അസമാധാനത്തില്‍ പുലരുന്നത് സങ്കടകരമാണെന്നും, പരസ്പര ബഹുമാനത്തോടെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഐക്യമാണ് മലങ്കര സഭയില്‍ ഉണ്ടാകേണ്ടതെന്നും പരിശുദ്ധ അന്തോക്യന്‍ പാത്രിയാര്‍ക്കീസ് ഇഗ്ത്തിയോസ് അപ്രേം രണ്ടാമന്‍ ബാവ പ്രസ്താവിച്ചു.

‘ദ ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലി ഫെലോഷിപ്പ്’ പ്രതിനിധികളുമായി കുമരകം ലേക് റിസോര്‍ട്ടില്‍ വെച്ച് നടന്ന കൂടികാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലങ്കര സഭയില്‍ ഐക്യത്തിലൂടെ സമാധാനം കൈവരിക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ‘ദ ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ഫാമിലി ഫെലോഷിപ്പ്’ പരിശുദ്ധ പാത്രിയാര്‍ക്കീസിനെ സമീപിച്ചത്.

മലങ്കരസഭയില്‍ നടക്കുന്ന എല്ലാ സംഭവവികാസങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്. ഒരു വിഭാഗത്തിന് അവരുടെ അവകാശംകൂടിയുള്ള പള്ളികളില്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും, യഥായോഗ്യം സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കാന്‍ പറ്റാതെ വരുന്നതും ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു.

1958ല്‍ സഭാ ഐക്യം സാധ്യമായിട്ടും, ചില അടിച്ചമര്‍ത്തലുകളും, പരസ്പരവിശ്വാസമില്ലായ്മയും, തന്‍പോരിമയോടുള്ള പ്രവര്‍ത്തനങ്ങളും വീണ്ടും പിളര്‍പ്പിലേക്ക് നയിച്ചുവെന്നും പറഞ്ഞു.

1995ലെയും 2017ലെയും സുപ്രീംകോടതി വിധികള്‍ ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലങ്കരയില്‍ നിന്ന് എതിര്‍പ്പ് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും 2015 ഏപ്രില്‍ അന്നത്തെ കാതോലിക്കാ അര്‍മീനിയില്‍ വന്നപ്പോള്‍ അങ്ങോട്ട് ചെന്ന് കണ്ട് വളരെ സൗഹാര്‍ദ്ദപരമായി സംസാരിക്കുകയും ഇടപെടുകയും ചെയ്തതും അദ്ദേഹം അനുസ്മരിച്ചു.

അന്ന്, മലങ്കരയില്‍ സമാധാനപരമായി ഒത്തൊരുമിച്ച് നില്‍ക്കേണ്ടകാര്യങ്ങള്‍ സംസാരിച്ചെങ്കിലും, വ്യവഹാരങ്ങള്‍ തുടര്‍ന്നു
കൊണ്ടിരുന്നു.

2017 ലെ കോടതി വിധിയെ തുടര്‍ന്ന് മലങ്കരയിലെ ബിഷപ്പുമാര്‍ സിറിയയില്‍ തന്നെ വന്നുകണ്ട് ഐക്യപ്പെട്ട് പോകേണ്ട സാഹചര്യം സംസാരിച്ചതും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രഞ്ജിപ്പോടെ എങ്ങനെ മുന്നോട്ടുപോകാവുന്നതിനുള്ള ക്രീയാത്മക കാര്യങ്ങള്‍ ഉണ്ടാകേണ്ട ആവശ്യം സംസാരിച്ചതും അദ്ദേഹം ഓര്‍മ്മിച്ചു.
സഭയ്ക്ക് ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് താന്‍ അന്ന് ശ്രമിച്ചതെന്നും പറഞ്ഞു.

സുപ്രീംകോടതി വിധിപ്രകാരം, സമാധാന ചര്‍ച്ചകള്‍ക്കായി, താന്‍, അഞ്ചംഗ സമിതിയെ നിയോഗിച്ചെങ്കിലും പക്ഷേ, അതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കായി ഒരു സമിതിയെ നിയോഗിക്കാന്‍ കാതോലിക്കാ വിഭാഗം തയ്യാറായില്ലായെന്നു പറഞ്ഞദ്ദേഹം, പാത്രീയാര്‍ക്കീസിന്റെ കാല്‍കീഴില്‍ ഓര്‍ത്തഡോക്‌സ് സഭയെ കെട്ടിയിടുവാനുള്ള ശ്രമമാണെന്നും, കോടതിവിധിയെ ബലഹീനമാക്കുമെന്ന് വക്കീലന്മാരുടെ ഉപദേശമുണ്ടെന്നുമുള്ള ഒഴികഴിവില്‍ സമാധാന ചര്‍ച്ചകള്‍ക്ക്,
എതിര്‍മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കാതോലിക്കാ വിഭാഗം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം അംഗീകരിക്കുന്ന, അന്തസ്സുറ്റ, എല്ലാവരെയും മാന്യമായി ഉള്‍ക്കൊള്ളുന്ന ഒരു ഐക്യമാണ് ഇരുവിഭാഗവും തമ്മില്‍ വേണ്ടത്. ജയിച്ചവനും തോറ്റവനും എന്നല്ല ഒന്നായി പോകുന്ന ക്രൈസ്തവ സാഹോദര്യ സമീപനമാണ് നാം സ്വീകരിക്കേണ്ടത്.

നമ്മള്‍ സമാധാനമുണ്ടാക്കുവാന്‍ നിയോഗിതരാണെന്നും, ന്യായമായ എല്ലാതരത്തിലുമുള്ള സമാധാന ശ്രമങ്ങള്‍ക്കും താന്‍ സ്വമനസ്സാല്‍ അനുകൂലമാണെന്നും വിട്ടുവീഴ്ചകള്‍ പരസ്പരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മലങ്കരയിലാണ് തീരുമാനങ്ങള്‍ ഉടലെടുക്കേണ്ടത്. പരസ്പരം യോജിച്ചുള്ള ഏതുതീരുമാനവും താന്‍ അംഗീകരിക്കുമെന്നും, അതിന് മെത്രാന്മാരുകൂടി ഉള്‍പ്പെട്ട തലത്തില്‍ ചര്‍ച്ച തുടങ്ങി വെക്കണമെന്നും ബാവ പറഞ്ഞു. പൂര്‍വ്വകാലത്ത് പാത്രീയാര്‍ക്കീസന്മാര്‍ ഈ സഭക്ക് നല്‍കിയ സഹായങ്ങള്‍ വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മലങ്കരസഭയുടെ 1934ലെ ഭരണഘടന, ഒന്നാം ക്ലോസ് പ്രകാരം ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ അന്ത്യോഖ്യാ പാത്രീയര്‍ക്കീസും ക്ലോസ് (2) പ്രകാരം പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ കാതോലിക്കായും പരസ്പരം സൗകര്യപ്പെടുന്ന ഇടങ്ങളില്‍ എവിടെ വച്ചെങ്കിലും പരിശുദ്ധ പാത്രീയര്‍ക്കീസിന്റെ ഇപ്പോള്‍ നടക്കുന്ന മലങ്കര സന്ദര്‍ശനവേളയില്‍ തന്നെ കൂടികാഴ്ച്ച നടത്തണമെന്ന്
‘ദ ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ഫാമിലി ഫെലോഷിപ്പ്’ 2024 ജനുവരി 01, 11 തീയതികളില്‍ രേഖാമൂലം പരിശുദ്ധ കാതോലിക്ക ബസ്സേലിയോസ് മാത്യൂസ് തൃതിയന്‍ ബാവയോടും, നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍, അത് തിരസ്‌കരിച്ചു.

പാത്രീയര്‍ക്കീസുമായി ‘ദ ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്ള്‍സ് സിറിയന്‍ ഫാമിലി ഫെലോഷിപ്പ്’, എന്ന ഓര്‍ത്തഡോക്‌സ് സഭയുടെ അംഗങ്ങള്‍ അടങ്ങിയ സൊസൈറ്റിയുടെ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തുകയും, തുടര്‍ന്ന് കൂട്ടായ്മയുടെ അവലോകാനന്തരം കാതോലിക്കാബാവയെ അടിയന്തിരമായി കാണുന്നതിന് സമയം ചോദിച്ച് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ടന്നും മറുപടിക്കായും, കൂടികാഴ്ച്ചക്കായും കാത്തിരിക്കുന്നതായും ഫെലോഷിപ്പ് പ്രതിനിധികള്‍ പറഞ്ഞു.

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…